നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Domestic violence | കുടുംബവഴക്ക്; ഷൊര്‍ണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി

  Domestic violence | കുടുംബവഴക്ക്; ഷൊര്‍ണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി

  പതിവായി രശ്മിയുടെ ഭര്‍ത്താവ് ഹേമചന്ദ്രന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഷൊര്‍ണ്ണൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യ ലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി. കൂനത്തറ പാലയ്ക്കല്‍ സ്വദേശി രശ്മിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം പാലക്കാട് ഷൊര്‍ണ്ണൂരിലാണ്(Shornur) സംഭവം.

   പതിവായി രശ്മിയുടെ ഭര്‍ത്താവ് ഹേമചന്ദ്രന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇന്നലെ പേടിപ്പിക്കാനായി ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച രശ്മിയെ, ഹേമചന്ദ്രന്‍ തീ കൊളുത്തുകയായിരുന്നു.

   അപകടത്തില്‍ ശരീരത്തില്‍ 50 ശതമാനം പൊള്ളലേറ്റ രശ്മിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണ്. തീ കൊളുത്തുന്നതിനിടയില്‍ ഭര്‍ത്താവ് ഹേമചന്ദ്രന്റെ ദേഹത്തേക്കു തീ പടര്‍ന്നെങ്കിലും ഗുരുതരമായ പരിക്കുകളില്ല. ഇയാളും ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

   പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കുത്തിപരിക്കേല്‍പ്പിച്ചു; തുടര്‍ന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

   വയനാട്: പ്രണയം(Love) നിരസിച്ചതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിയെ കുത്തിപരിക്കേല്‍പ്പിച്ച്(Stabbed) യുവാവ് ആത്മഹത്യയ്ക്ക്(Suicide)  ശ്രമിച്ചു. പാലക്കാട് മണ്ണാര്‍കാട് സ്വദേശിയായ ദീപു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്കിടി ഓറിയന്റല്‍ കോളേജിന് സമീപത്തുവെച്ചായിരുന്നു യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്.

   സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. ആക്രമണത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ദീപു നിലവില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലാണുള്ളത്. പുല്‍പ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യര്‍ഥിയാണ്.

   സമൂഹമാധ്യമം വഴിയാണ് ദീപു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പ്രവാസിയായ ദീപു അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനായി ലക്കിടിയില്‍ എത്തുകയായിരുന്നു. ബന്ധത്തിന് താത്പര്യം ഇല്ലെന്നറിയിച്ചെതിനെ തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. സംഭവസമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

   Also Read-മോഡലുകൾ ഉൾപ്പെട്ട കാറപകടം; ഡിവിആറിനായി കായലിൽ തിരച്ചിൽ തുടങ്ങി
   Published by:Karthika M
   First published:
   )}