കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. എഴുകോൺ സ്വദേശിനി ഐശ്വര്യയെയാണ് തീ കൊളുത്തിയത്. കൈക്കും മുഖത്തും കഴുത്തിനും പൊള്ളലേറ്റ ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഭർത്താവ് അഖിൽരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തു വരികയാണ്.
Also Read- ഭാര്യയുടെ വസ്ത്രധാരണശൈലിയിൽ മാറ്റം; പ്രകോപിതനായ ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു
അഭിഭാഷകരാണ് ഐശ്വര്യയും അഖിൽരാജും. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. നാല് വർഷമായി കേസ് ഉള്ളതിനാൽ ഇന്ന് കോടതി ഇരുവരെയും വിളിപ്പിച്ചിരുന്നു. തുടർന്നാണ് ഐശ്വര്യയെ ബൈക്കിൽ പിന്തുടർന്ന അഖിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഐശ്വര്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.