• HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യപാനിയായ ഭർത്താവിനെ പേടിപ്പിക്കാൻ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു; തീ കൊളുത്തിയ ഭർത്താവിന് തടവു ശിക്ഷ

മദ്യപാനിയായ ഭർത്താവിനെ പേടിപ്പിക്കാൻ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു; തീ കൊളുത്തിയ ഭർത്താവിന് തടവു ശിക്ഷ

2011 നവംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പാലക്കാട്: ഭാര്യയെ തീ കൊളുത്തിയ കേസില്‍ ഭര്‍ത്താവിന് എട്ടുവര്‍ഷം തടവുശിക്ഷ. കോഴിക്കോട് കാരപറമ്പ് താനാടത്ത് ചമ്പ്രകുന്നത്ത് വീട്ടില്‍ രഞ്ജിത് നായര്‍ (50) നെയാണ് മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജ് പി.എസ്. മധു വാണ് എട്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്.

    മണ്ണാര്‍ക്കാട് വിയ്യക്കുറുശി കല്ലമല കൊറിയന്‍ കോളനിയിലെ ഓമന (30) യെയാണ് പ്രതി തീ കൊളുത്തിയത്. 2011 നവംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദ്യപിച്ചെത്തിയ പ്രതി ഭാര്യ ഓമനയുമായി വഴക്കിടുകയായിരുന്നു.

    ഭര്‍ത്താവിനെ പേടിപ്പിക്കുന്നതിനായി  ഓമന ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയത്ത് മദ്യ ലഹരിയിലായിരുന്ന പ്രതി അടുപ്പില്‍ നിന്നും ഓലക്കൊടി കത്തിച്ചെടുത്ത് ഓമനയുടെ ദേഹത്ത് തീകൊളുത്തുകയായിരുന്നു. ദേഹത്ത് തീ പൊള്ളലേറ്റ ഓമന 2011 ഡിസംബര്‍ മൂന്നിന് മരിച്ചു.

    Rape Case | ഇരുപത്തിരണ്ടുകാരിയെ ഹോട്ടൽ മുറിയിൽ കൂട്ടബലാത്സംഗം ചെയ്‌തു; 4 നീന്തൽ പരിശീലകര്‍ അറസ്റ്റിൽ

    ഇരുപത്തിരണ്ടുകാരിയായ നഴ്സിനെ കൂട്ടബലാത്സംഗം (Gang Rape) ചെയ്ത കേസില്‍ നാല് നീന്തല്‍ പരിശീലകര്‍ (Swimming Instructors)  അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നുള്ള രജത്, ശിവ് റാണ, ദേവ് സരോയ്, യോഗേഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയതത്.നീന്തല്‍ പരിശീലനത്തിന്റെ ഭാഗമായാണ് നാല് പേരും ബംഗളൂരുവില്‍ എത്തിയത്. ഇതിനിടെ പ്രതികളിലൊരാളായ രജത് ഒരു ഡേറ്റിംഗ് ആപ്പിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. മാര്‍ച്ച് 24 ന് യുവതിയെ ബംഗളൂരുവിലെ ഒരു ഹോട്ടലിലേക്ക് ഡിന്നറിനായി ക്ഷണിച്ചു. ഭക്ഷണശേഷം യുവതിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

    മൂന്ന് സുഹൃത്തുക്കളേയും മുറിയിലേക്ക് വിളിച്ചുവരുത്തി. നാല് പേരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതായി രക്ഷപ്പെട്ട പെണ്‍കുട്ടി സഞ്ജയ് നഗര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.സുഹൃത്തുക്കളെ വിവരമറിയിച്ചതോടെ അവര്‍ എത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

    Also Read-ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രധാനി ധർമ്മതേജ പിടിയിൽ

    ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടാൻ പദ്ധതിയിട്ടപ്പോഴാണ് രജത് പിടിയിലായത്. ബസവനഗുഡി, ചിക്പേട്ട് മേഖലകളിൽ നിന്നാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. പ്രതികളാരും ഔദ്യോഗിക നീന്തല്‍ സംഘടനകളിലെ അംഗങ്ങളല്ലെന്നും സ്വകാര്യ സ്വിമ്മിങ് പൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണെന്നും പോലീസ് പറഞ്ഞു.
    Published by:Jayashankar AV
    First published: