സ്ത്രീധന തർക്കം; ഭാര്യയുടെ നഗ്ന ചിത്രം വാട്സാപ്പ് ഗ്രൂപ്പിൽ വൈറലാക്കി ഭർത്താവിന്റെ പ്രതികാരം

ഏതാനും മാസങ്ങൾക്ക് മുൻപ് യുവതിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിലും ഭർത്താവ് സ്വന്തം നഗ്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: November 10, 2019, 12:27 PM IST
സ്ത്രീധന തർക്കം; ഭാര്യയുടെ നഗ്ന ചിത്രം വാട്സാപ്പ് ഗ്രൂപ്പിൽ വൈറലാക്കി ഭർത്താവിന്റെ പ്രതികാരം
പ്രതീകാത്മക ചിത്രം
  • Share this:

അഹമ്മദാബാദ്: സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയുടെ നഗ്ന ചിത്രം വാട്സാപ്പ് ഗ്രൂപ്പിൽ വൈറലാക്കിയ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. അഹമ്മദാബാദിലെ കഗാഡാപിത്ത് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. അഹമ്മദാബാദ് ഗീതാമന്ദിർ റോഡിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 29 കാരിയാണ് ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.


ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ എട്ട് മാസം മുൻപാണ് ഇരുവരും വിവാഹിതാരായത്. വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞതോടെ  ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി. പത്ത് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് തന്നെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നത് പതിവായെന്നും യുവതി നൽകിയ പരാതിയിൽ ആരോപിക്കുന്നു.
ഭർത്താവിന്റെ മർദ്ദനം സഹിക്കാനാകാതെ 15 ദിവസം മുൻപ് യുവതി വീടുവിട്ടിറങ്ങി. ഇതിനു ശേഷമാണ് യുവതിയുടെ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തന്റെ തന്നെ പേരിലുള്ള ഫോൺ നമ്പറിൽ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് ഭർത്താവ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു.


ഏതാനും മാസങ്ങൾക്കു മുൻപ് യുവതിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിലും ഭർത്താവ് സ്വന്തം നഗ്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഈ സംഭവം പിന്നീട് പൊലീസ് കേസാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഭര്യയുടെ നഗ്ന ചിത്രങ്ങളും ഇയാൾ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്.

ഏതായാലും യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


Also Read ശ്രീകുമാർ മേനോനെതിരായ പരാതി; മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി
 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍