HOME » NEWS » Crime » HUSBAND SREEJITH ARRESTED IN SRUTHI DEATH CASE IN KARAPPADAM NEAR PALAKKAD

പരസ്ത്രീ ബന്ധത്തെ തുടർന്നുള്ള തർക്കത്തിനൊടുവിൽ യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

ഈ മാസം പതിനെട്ടാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെയാണ് ശ്രീജിത്ത് താമസിക്കുന്ന വീട്ടിൽ വച്ച് ശ്രുതിയ്ക്ക് തീപ്പൊള്ളലേറ്റത്.

News18 Malayalam | news18-malayalam
Updated: June 29, 2021, 6:09 PM IST
പരസ്ത്രീ ബന്ധത്തെ തുടർന്നുള്ള തർക്കത്തിനൊടുവിൽ യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ
Sreejith_arrest
  • Share this:
പാലക്കാട്: മൂലം കോട് കാരപ്പാടത്ത് ശ്രുതി എന്ന യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് ആത്മഹത്യാ പ്രേരണയ്ക്ക് അറസ്റ്റിലായി. കാരപ്പാടത്ത് വീട്ടിൽ ശ്രീജിത്ത് (33 വയസ്സ്) ആണ് അറസ്റ്റിലായത്. ഈ മാസം പതിനെട്ടാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെയാണ് ശ്രീജിത്ത് താമസിക്കുന്ന വീട്ടിൽ വച്ച് ശ്രുതിയ്ക്ക് തീപ്പൊള്ളലേറ്റത്. തീപ്പൊള്ളലേറ്റ സമയത്ത് ഭർത്താവ് ശ്രീജിത്തും എട്ടും നാലും വയസ്സായ രണ്ട് ആൺമക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

പൊള്ളലേറ്റ ശ്രുതിയെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തൊണ്ണൂറു ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ ശ്രുതി ജൂൺ 21ന് രാവിലെ മരണപ്പെടുകയായിരുന്നു. ശ്രുതിയുടെ മരണത്തെക്കുറിച്ച് ദുരൂഹതകൾ ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. മകളെ ഭർത്താവ് ശ്രീജിത്ത് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ചു മാതാപിതാക്കൾ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ മൊഴി നൽകി.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും കുടുംബ കലഹം പതിവായിരുന്നതായും വ്യക്തമായത്. ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന ബന്ധം ശ്രുതി അറിഞ്ഞതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. എല്ലാ ആരോപണങ്ങളിലും കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ മൂന്നു മാസം മുമ്പ് വിവാഹിതയായ യുവതി ആറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നര കിലോമീറ്ററോളം അകലെ നിന്ന് യുവതിയെ രക്ഷപെടുത്തി. മാ​ല​ക്ക​ര സ്വ​ദേ​ശി​നിയായ 26 കാ​രി​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ആ​റാ​ട്ടു​പു​ഴ പാ​ല​ത്തി​ല്‍​നി​ന്ന് ചാ​ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി പമ്പയാറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ആറ്റിലേക്ക് ചാടിയ യുവതി ഒന്നര കിലോമീറ്ററോളം ഒഴുകിയെത്തി. ഇ​ട​നാ​ട് പാ​ല​ത്തി​നു​ സമീ​പ​ത്തെ പു​റ​ത്തോ​ത്ത് ക​ട​വി​ല്‍ യു​വ​തി മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട് സ​മീ​പ​വാ​സി​ക​ള്‍ ബഹളം വെച്ചു. ഇതു കേ​ട്ട് ഓ​ടി എ​ത്തി​യ ഇ​ട​നാ​ട് പു​റ​ത്തോ​ത്ത് വീ​ട്ടി​ല്‍ രാ​ജ​ഗോ​പാ​ല​ന്‍, മ​ക്ക​ളാ​യ അ​ജി​ത് രാ​ജ്, അ​രു​ണ്‍ രാ​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. നാട്ടുകാര്‍ വിവരം അറിയിച്ചതിതിനെ തുടര്‍ന്ന് പോലീസും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി. പൊലീസ് യുവതിയിൽ നിന്ന് വിശദാംശങ്ങൾ തേടിയ ശേഷം വീട്ടുകാർക്കൊപ്പം മടക്കി അയയ്ക്കുകയായിരുന്നു. അതേസമയം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിനാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഭർത്താവിൽ നിന്നു പീഡനമെന്ന പരാതി നിലനിൽക്കെ യുവതിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുത്തൻകുളത്തിനു സമീപം ചിറക്കരത്താഴം വിഷ്ണുഭവനിൽ റീനയുടെ മകൾ വിജിതയെയാണ് ഒരു മാസം മുമ്പ് ഗൃഹപ്രവേശം നടത്തിയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 30 വയസ്സായിരുന്നു.

കുളിമുറിയുടെ കതക് അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവമെന്ന് കരുതുന്നു. ഭർത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. സംഭവത്തിൽ വനിതാകമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ വേദനയുണ്ടെന്ന് ഷാഹിദ കമൽ പറഞ്ഞു. സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഉന്നയിക്കാൻ വാർഡ് തലത്തിൽ സമിതികൾ രൂപീകരിക്കും.

കോവിഡ് രണ്ടാം തരംഗം; 60 വയസിന് താഴെ മരണ നിരക്ക് ഉയർന്നു ; ആദ്യ തരംഗത്തെക്കാൾ മരണം ഇരട്ടിയിലേക്ക്

ഗ്യാസ് സിലിൻഡർ കൊണ്ട് കുളിമുറിയുടെ കതകു തകർത്ത് രതീഷ് തന്നെ വിജിതയെ പുറത്തെടുത്തുവെന്നാണ് ഈ സമയം അവിടെ ഉണ്ടായിരുന്ന ബന്ധുക്കളോട് രതീഷ് പറഞ്ഞത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രതീഷ് ഒളിവിലാണ്. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. രതീഷ് സ്ഥിരമായി വിജിതയെ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് മകൻ അർജുൻ പറഞ്ഞു. പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, വനിത എസ് ഐ സരിത, എ എസ് ഐ ഹരി സോമൻ എന്നിവർ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് വിജിതയുടെ അമ്മയുടെ മൊഴിയെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിട്ടുള്ളത്.
Published by: Anuraj GR
First published: June 29, 2021, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories