• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മദ്യപാനത്തെ തുടര്‍ന്ന് വഴക്ക്; ഭാര്യയുടെ കഴുത്തിന് കുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

Arrest | മദ്യപാനത്തെ തുടര്‍ന്ന് വഴക്ക്; ഭാര്യയുടെ കഴുത്തിന് കുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

കഴുത്തിന് പിന്നിൽ പരിക്കേറ്റ ജാൻസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • Last Updated :
  • Share this:
    കോട്ടയം പൂഞ്ഞാറില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചു. കൈപ്പള്ളി വലിയപറമ്പില്‍ ജാൻസിയുടെ കഴുത്തിന് പിന്നിലാണ് കുത്തേറ്റത്. സംഭവത്തിൽ ഭർത്താവ് ജെയിംസിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.

    സ്ഥിരം മദ്യപാനിയായ ജെയിംസും ഭാര്യ ജാൻസിയും തമ്മിൽ  വഴക്ക് പതിവാണ്. ജെയിംസിന്‍റെ മദ്യപാനത്തെ തുടർന്നുള്ള വഴക്ക് രൂക്ഷമായതിനെ തുടർന്നാണ് കഴിഞ്ഞ മാസം ഇയാള്‍ ഡീ അഡിക്ഷൻ സെന്‍ററില്‍ ചികിത്സ തേടിയിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ജെയിംസ് വീണ്ടും മദ്യപാനം തുടങ്ങിയതാണ് വഴക്കിന് കാരണമായത്.

    ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തെ കുറിച്ച് തുടങ്ങിയ സംസാരം വഴക്കിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ പ്രതോപിതനായ ജെയിംസ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു.

    കഴുത്തിന് പിന്നിൽ പരിക്കേറ്റ ജാൻസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ആക്രമണം നടത്തിയതിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ വീടിന് സമീപത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
    Published by:Arun krishna
    First published: