• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നഗരമധ്യത്തില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു; മരിച്ചത് ആലപ്പുഴ സ്വദേശിനി


Updated: May 10, 2018, 1:58 AM IST
നഗരമധ്യത്തില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു; മരിച്ചത് ആലപ്പുഴ സ്വദേശിനി
Image for representational purpose. (Network18 Creatives)

Updated: May 10, 2018, 1:58 AM IST
കൊച്ചി: റോഡരുകില്‍ സംസാരിച്ചു നില്‍ക്കവെ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു.

ആലപ്പുഴ പുന്നപ്ര സ്വദേശിനി സുമയ്യയാണ് മരിച്ചത്. ഭര്‍ത്താവ് സജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച വൈകീട്ട് അഞ്ചോടെ എറണാകുളത്തായിരുന്നു സംഭവം. എറണാകുളത്തെ ഹോസ്റ്റല്‍ വാര്‍ഡനായിയിരുന്നു സുമയ്യ. സജീര്‍ പുന്നപ്രയിലെ വീട്ടിലും സുമയ്യ ജോലിചെയ്യുന്ന ഹോസ്റ്റലിലുമാണ് താമസിച്ചുവന്നത്. ഇരുവരും റോഡരികില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടയിലാണ് യുവതിക്ക് കുത്തേറ്റത്.

നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സുമയ്യയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്വാസകോശത്തിന് തൊട്ടുതാഴെയാണ് കുത്തേറ്റത്.

 
First published: May 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍