ഇന്റർഫേസ് /വാർത്ത /Crime / Crime |ഏഴുവയസുകാരനായ മകന്റെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Crime |ഏഴുവയസുകാരനായ മകന്റെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

murder

murder

കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു.

  • Share this:

കൊല്ലം: കടയ്ക്കലില്‍ കുടുംബ വഴക്കിനെതുടര്‍ന്ന് ഭര്‍ത്താവ്(husband) ഭാര്യയെ(wife) വെട്ടിക്കൊന്നു. കടക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27)ആണ് മരിച്ചത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏഴ് വയസുകാരനായ മകന്‍ നോക്കിനില്‍ക്കെയാണ് ജിന്‍സിയെ ദീപു കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു.

Pocso Case | പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിന് 33 വർഷവും ആറുമാസവും തടവ്

പത്തുവയസുള്ള പെൺട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 33 വർഷവും ആറു മാസവും തടവിന് ശിക്ഷിച്ചു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് 33 1/2 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

10 വയസ് പ്രായമുള്ള പട്ടികജാതി പെണ്കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 40 വയസുകാരൻ പൊന്നാനി സ്വദേശി ഹുസൈനെ ആണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി 33 അര വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രതിയുടെ വീട്ടിനകത്തു വെച്ചും മറ്റും ലൈഗിക അതിക്രമണം കാണിച്ചതായാണ് കേസ്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിഡ്‌ജിച്ചത്. പ്രൊസീക്യൂഷൻ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നിഷ വിജയ കുമാർ ഹാജരായി. SI അനിൽ മാത്യു, DYSP മുരളീധരൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

Arrest | ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു; റൗഡിലിസ്റ്റിൽപെട്ട കോടാലി ഷിജു പിടിയില്‍

കല്പറ്റ: ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥിരം പ്രതിയും പുല്‍പ്പള്ളിയിലെ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ പുല്‍പ്പള്ളി അമരക്കുനി സ്വദേശി ഷിജു (കോടാലി ഷിജു -44) പൊലീസ് പിടിയിലായി. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, കേണിച്ചിറ, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി 13 കേസുകളില്‍ പ്രതിയാണ് കോടാലി ഷിജു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഭാര്യ പ്രസീതയെ (44) ഷിജു ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. നാലു വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രസീതയെ ഷിജു തന്നെയാണ് വിമാന ടിക്കറ്റടക്കം എടുത്തുനല്‍കി വിളിച്ചുവരുത്തിയത്. അതിനുശേഷം കുടുംബമായി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോയതിനുശേഷം കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ അമ്പിലേരിയിലെ ആലക്കല്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസ സ്ഥലത്തെത്തിയത്.

ബുധനാഴ്ച രാത്രി എട്ടുമണിവരെ ഷിജു വീട്ടിലുണ്ടായിരുന്നു. പിന്നീട് പുല്‍പ്പള്ളിയിലെ വീട്ടിലേക്കുപോയി. അതിനുശേഷം ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടെ ഭാര്യയുമായി വാക്കുതര്‍ക്കമായി. ഇതേതുടര്‍ന്ന് അമ്പിലേരിയില്‍ തിരിച്ചെത്തിയ ഷിജു ഭാര്യയെ ആക്രമിക്കുകയായിരുന്നു.

വധശ്രമം, പൊലീസിനെ ആക്രമിക്കല്‍, ആയുധം കൈവശം വെക്കല്‍, മയക്കുമരുന്ന് കൈവശം വെക്കല്‍, ആനയെ വെടിവെച്ചുകൊന്ന കേസ് തുടങ്ങിയ ഒട്ടേറെ കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് രൂപവത്കരിച്ച ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള പ്രത്യേക സംഘവും കല്‍പ്പറ്റ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി. പ്രമോദ്, പുല്‍പ്പള്ളി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ. അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

പ്രസീതയ്ക്ക് തലക്കും കൈക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിയായ മകളും ആക്രമണം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നു. കര്‍ണാടകയിലേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ വൈകീട്ട് ആറരയോടെ പുല്‍പ്പള്ളിയില്‍ നിന്നാണ് ഷിജുവിനെ പിടികൂടിയത്.

First published:

Tags: Husband hacked his wife, Husband killed wife, Kollam