ഇന്റർഫേസ് /വാർത്ത /Crime / Murder |പുലര്‍ച്ചെ യുവതി കാമുകനെ കാണാനിറങ്ങി; പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് കാമുകനെ കുത്തിക്കൊലപ്പെടുത്തി

Murder |പുലര്‍ച്ചെ യുവതി കാമുകനെ കാണാനിറങ്ങി; പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് കാമുകനെ കുത്തിക്കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പുലര്‍ച്ചെ നാല് മണിയോടെ ഭാര്യ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് ഭര്‍ത്താവ് കേട്ടിരുന്നു.

  • Share this:

ജയ്പൂര്‍: പുലര്‍ച്ചെ കാമുകനെ കാണാനിറങ്ങിയ ഭാര്യയെ(wife) പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ്(husband) കാമുകനെ(lover) കുത്തിക്കൊന്നു. ഡല്‍ഹി സ്വദേശിയായ യോഗേഷ് കുമാറാണ് രാജസ്ഥാനിലെ ജയ്പൂരില്‍ വെച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തിലെ വിശ്വകര്‍മ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം നടന്നത്.

ഭര്‍ത്താവുമായി ജയ്പുരില്‍ താമസിക്കുന്ന യുവതിയുമായി യോഗേഷ് പ്രണയത്തിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കാമുകിയെ കാണാന്‍ വേണ്ടിയാണ് യോഗേഷ് ഡല്‍ഹിയില്‍നിന്ന് ജയ്പൂരിലെത്തിയത്. തുടര്‍ന്ന് കാമുകിയെ വീടിന് പുറത്തേക്ക് വിളിച്ചപ്പോള്‍ അവരെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

യോഗേഷുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതും ഇതിനുപിന്നാലെയുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഭാര്യ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് ഭര്‍ത്താവ് കേട്ടിരുന്നു. വീടിന് സമീപത്തുണ്ടെന്നും പുറത്തുവരണമെന്നുമാണ് കാമുകന്‍ യുവതിയോട് ആവശ്യപ്പട്ടത്.

തുടര്‍ന്ന് യുവതി വീടിന് പുറത്തിറങ്ങി കാമുകന്‍ കാത്തുനില്‍ക്കുന്ന ബസ് സ്റ്റോപ്പിലേക്ക് പോയി. യുവതിയുടെ ഭര്‍ത്താവ് ഇവരെ രഹസ്യമായി പിന്തുടര്‍ന്നു. ഭാര്യ കാമുകനെ കണ്ടതിന് പിന്നാലെ ഇയാള്‍ കത്തിയുമായി ഓടിയെത്തി. ആദ്യം ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും പിന്നാലെ പ്രതി യോഗേഷിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

യോഗേഷ് എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കത്തി കൊണ്ട് കഴുത്തറുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. റോഡില്‍ ചോരവാര്‍ന്ന് കിടന്ന യോഗേഷിനെ പിന്നീട് യുവതിയും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായും ജയ്പൂര്‍ വെസ്റ്റ് ഡി.സി.പി. റിച്ച തോമര്‍ പറഞ്ഞു.

യുവതിയെയും നാട്ടുകാരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രണയത്തെച്ചൊല്ലിയാണ് യോഗേഷിനെ കുത്തിക്കൊന്നതെന്ന് വ്യക്തമായത്. യുവതിയും കൊല്ലപ്പെട്ട യോഗേഷും ഡല്‍ഹി സ്വദേശികളാണ്. ആക്രിക്കച്ചവടക്കാരനായ യോഗേഷിനെ കടയില്‍ പോയസമയത്താണ് യുവതി പരിചയപ്പെട്ടതെന്നും ഇരുവരും രഹസ്യമായി പ്രണയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ചു; പതിനെട്ടുകാരന് ഇരുമ്പുകട്ട കൊണ്ട് മര്‍ദ്ദനം

പാലക്കാട് : സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പരിനെട്ടുകാരന് ക്രൂര മര്‍ദ്ദനം. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരുക്കേറ്റ അഫ്‌സല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഈ മാസം 15നു മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്നാണ് അഫ്‌സലിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇരുമ്പുകട്ട കൊണ്ട് നെഞ്ചിലും മുഖത്തും കാലിലും പരിക്കേല്‍പ്പിച്ച അഫ്‌സലിനെ അട്ടപ്പാടി വരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ, മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് അഫ്‌സലിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ അക്രമിച്ചവരുടെ ബന്ധുക്കള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

മണ്ണാര്‍ക്കാട് സ്വകാര്യ കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് അഫ്‌സല്‍. അഫ്‌സലിനെ സംഘം കാറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതാണ് പ്രധാന തെളിവായത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്‌സലിന്റെ ശാരീരികാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിത്.

First published:

Tags: Husband and wife, Jaipur, Stabs boyfriend to death