• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| വയനാട്ടിലെ ബന്ധുവീട്ടിലെത്തിയ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു

Murder| വയനാട്ടിലെ ബന്ധുവീട്ടിലെത്തിയ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു

രണ്ട് വയസുള്ള മകനോടൊപ്പം ബന്ധുവീട്ടിൽ എത്തിയതായിരുന്നു ദമ്പതികൾ

  • Share this:
    വയനാട് (Wayanad) പനമരം കുണ്ടാലയിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. ബന്ധുവീട്ടിൽ എത്തിയ കോഴിക്കോട് കൊളത്തറ സ്വദേശി അബൂബക്കർ സിദീഖിന്റെ ഭാര്യ നിതാഷെറിൻ ( 22 ) കൊല്ലപ്പെട്ടത്. നിതയുടെ ബന്ധുവീടാണ് ഇത്. ഭർത്താവ് സിദീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    ഞായറാഴ്ചയാണ് നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവൻ അബ്ദുൽ റഷീദിന്‍റെ വീട്ടിൽ രണ്ട് വയസുള്ള മകനോടൊപ്പം ദമ്പതികൾ എത്തിയത്. വീടിന്‍റെ മുകളിലത്തെ മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. രാത്രിയിൽ കൊലപാതകം നടത്തിയ സിദ്ദീഖ് വിവരം കോഴിക്കോടുള്ള സഹോദരനെ അറിയിക്കുകയായിരുന്നു. സഹോദരനാണ് വിവരം പൊലീസിന് കൈമാറിയത്.

    പൊലീസ് സ്ഥലത്തെത്തി വിളിച്ചുണർത്തിയപ്പോഴാണ് റഷീദും കുടുംബവും സംഭവം അറിയുന്നത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

    സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസ്: ഒന്നാം പ്രതിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

    തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ യുവാവിനെ മുതുവിള അരുവിപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് കരിഞ്ചാത്തിയിൽ സോമന്റെയും രമയുടെയും മകൻ സുബിനാണ് (35) മരിച്ചത്. മുതുവിള അരുവിപ്പുറത്തുള്ള ബന്ധുവിട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് മൃതദേഹം കണ്ടത്.

    ഇക്കഴിഞ്ഞ രണ്ടിന് രാത്രിയാണ് കേസിനാസ്പമായ സംഭവം നടന്നത്. രാത്രിയിൽ ശ്രീ ഗോകുലം മെഡിക്കൽ കോളജിൽ നിന്നും ജോലി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെയും അവരെ കുട്ടിക്കൊണ്ടുപോകാനെത്തിയ ഭർത്താവിനെയും സദാചാര പൊലീസ് ചമഞ്ഞെത്തി സംഘം മർദ്ദിച്ച കേസിൽ ഒന്നാം പ്രതിയായിരുന്നു സുബിൻ. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തതോടെ ഒളിവിലായിരുന്നു. ഇതിനിടയിലാണ് സുബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

    പാങ്ങോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കേസിലെ മറ്റൊരു പ്രതി സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു. സദാചാര പൊലീസ് കേസിൽ മറ്റൊരാൾകൂടി പ്രതിയായി ഉണ്ട്. വെഞ്ഞാറമൂട് സ്വദേശിയാണ് സുരേഷ്.

    ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവാവിനെയും നഴ്സായ ഭാര്യയും പ്രതികൾ തടഞ്ഞുനിർത്തി. ദമ്പതികൾ ആണെന്ന് അറിയിച്ചിട്ടും പ്രതികൾ ഇരുവരോടും അസഭ്യം പറയുകയും പിന്നീട് അക്രമിക്കുകയും ആയിരുന്നു. ആശുപത്രിക്ക് സമീപത്തെ ഓട്ടോ സ്റ്റാൻഡിന് അടുത്തായിരുന്നു സംഭവം.
    Published by:Rajesh V
    First published: