കൊല്ലം: അഞ്ചലിന് സമീപം ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്നറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്റ്റിൽ. കുറ്റാന്വേഷണ ചരിത്രത്തിൽ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇത്തരമൊരു കേസ് അപൂർവാണെന്ന് റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു. TRENDING:സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 322 പേര്‍ [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS] മൂന്നു മാസത്തെ ആസൂത്രണത്തിനൊടുവിലാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. മേയ് ഏഴിനു രാവിലെയാണ് ഉത്രയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് ആറിന് വൈകിട്ടാണ് പാമ്പിനെ കുപ്പിയിലാക്കി സൂരജ് വീട്ടിലെത്തിച്ചത്. രാത്രി ഉത്ര ഉറങ്ങിയെന്ന് ഉറപ്പാക്കിയതോടെ പാമ്പിനെ ദേഹത്തേക്കിടുകയായിരുന്നു. രണ്ടു തവണ പാമ്പ് ഉത്രയെ കൊത്തി. ഇത് സൂരജ് കണ്ടുനിന്നു. പിന്നീട് പാമ്പിനെ കുപ്പിയിലാക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പാമ്പ് അലമാരയ്ക്കു താഴെ ഒളിച്ചു.
രാവിലെ ഉത്ര ബോധരഹിതയായി കിടക്കുന്നതു കണ്ട് മാതാപിതാക്കളും സഹോദരനും ചേർന്നാണ് അഞ്ചല്‍ മിഷൻ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇതിനു പിന്നാലെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ പരാതി നൽകിയത്. അഞ്ചൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയും ചെയ്തു.
തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ സൂരജ് വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിൽ സെർച്ച് ചെയ്തിരുന്നതായി കണ്ടെത്തി. ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ പാമ്പു പിടിത്തക്കാരൻ സുരേഷുമായി ബന്ധപ്പെട്ടതിനു തെളിവ് ലഭിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യാൻ സൂരജ് പരിശീലനം നേടിയിരുന്നെന്നും എസ്‌പി ഹരിശങ്കർ പറഞ്ഞു.
ഉത്രയുമൊത്തുള്ള കുടുംബജീവിതത്തിൽ ഇയാൾ സംതൃപ്തനായിരുന്നില്ല. കുറച്ചുകൂടി നല്ല ഭാര്യയെ ലഭിക്കുമെന്ന് സൂരജ് കരുതിയിരുന്നതായും പൊലീസ് പറഞ്ഞു. സുരേഷ് അനധികൃതമായി പാമ്പിനെ സൂക്ഷിക്കുന്നയാളാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം പാമ്പിനെ വിൽക്കാനോ വാങ്ങാനോ പാടില്ല. കേസിൽ അന്വേഷണം അവസാനിക്കുന്നില്ലെന്നും ബന്ധുക്കൾ ഉൾപ്പെടെ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും എസ്.പി അറിയിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.