കൊല്‍ക്കത്ത: പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയതിന് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം (Acid Attack )പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് 15കാരിയായ ഇയാള്‍ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞും പെണ്‍കുട്ടി പരീക്ഷക്കായി പഠിത്തം തുടര്‍ന്നിരുന്നു. ഇതിനിടയില്‍ പഠിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലെന്ന് അറിഞ്ഞ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി അവിടെ നിന്ന് സ്കൂളില്‍ പോയാണ് മധ്യമിക് പരീക്ഷ എഴുതിയിരുന്നത്.
പഠിക്കുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം നില നിന്നിരുന്നതായി പൊലീസ് പറഞ്ഞു.പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ വെച്ചാണ് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടിയെ ആക്രമിക്കുന്നത്.
ആക്രമത്തിൽ പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പരീക്ഷ കേന്ദ്രത്തില്‍ എത്തിയ ഭര്‍ത്താവ് പെണ്‍കുട്ടിയോട് പരീക്ഷ എഴുതരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി പരീക്ഷ എഴുതും എന്ന തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ പോക്കറ്റില്‍ നിന്ന് ആസിഡ് കുപ്പിയെടുത്ത് ഭര്‍ത്താവ് പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു- പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Arrest | അയൽവാസിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
അയൽവാസിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Arrest). വൈക്കം ടിവിപുരം കളയത്ത് വീട്ടിൽ അഭിലാഷിനെ(35)യാണ് വൈക്കം സ്റ്റേഷൻ ഹൗസ് ഓഫീസർ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രാത്രിയിൽ വീട്ടമ്മയുടെ വീട്ടിലെത്തി അഭിലാഷ് മാല പൊട്ടിച്ചുവെന്നാണ് പൊലീസിന് (Kerala Police) ലഭിച്ച പരാതി.
മാർച്ച് 14 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയ പ്രതി, മോഷണം നടത്തുകയായിരുന്നു. വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം അഭിലാഷ് അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. മാലയ്ക്ക് അഞ്ച് പവനിലേറെ തൂക്കം വരും. ഇതേ തുടർന്നു വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Also Read-
ദൈവപ്രീതിക്കായി കുട്ടിയെ ബലി നല്കാന് മന്ത്രവാദിയുടെ നിര്‍ദേശം; ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; അറസ്റ്റ്
തുടർന്നു, വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഒടുവിൽ വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ് ഐ അബ്ദുൾ സമദ്, എ എസ് ഐ പ്രമോദ്, സി.പി.ഒ സെയ്ഫൂദ്ദീൻ , സന്തോഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.