• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Murder | ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മക്കൾക്ക് ഉറക്ക ഗുളിക നൽകിയ ശേഷമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ജാസ്മിനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഷൈജുവിനെ വിഷം കഴിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊല്ലം: ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്ന (Murder) ശേഷം ഭര്‍ത്താവ് വിഷം കഴിച്ച്‌ ആത്മഹത്യക്ക് (Suicide) ശ്രമിച്ചു. കൊല്ലം ജില്ലയിലെ കണ്ണനല്ലൂര്‍ വെളിച്ചിക്കാലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വെളിച്ചിക്കാല സാലു ഹൗസില്‍ ജാസ്മിന്‍ (40) ആണ് കൊല്ലപ്പെട്ടത്. മക്കൾക്ക് ഉറക്ക ഗുളിക നൽകിയ ശേഷമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ജാസ്മിനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഷൈജുവിനെ വിഷം കഴിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈജു അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലാണ് ഷൈജു ചികിത്സയിലുള്ളത്.

    ഷൈജുവിന്റെ മദ്യപാനത്തെ ചൊല്ലി വീട്ടില്‍ നിരന്തരം പ്രശ്‌നമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഷൈജുവും ഭാര്യയും തമ്മിൽ വാക്കുതർക്കം പതിവാണ്. മിക്ക ദിവസങ്ങളിലും ഷൈജു ഭാര്യയെ മർദ്ദിക്കാറുണ്ടെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജാസ്മിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

    ഭർത്താവിന്‍റെ കാമുകിയെ ഭാര്യയും സുഹൃത്തായ യുവതിയും ചേർന്ന് മർദ്ദിച്ചു; പൊലീസ് കേസെടുത്തു

    കാസർകോട്: ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യയും സുഹൃത്തായ യുവതിയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി ആരോപണം. പയ്യന്നൂർ പെരിങ്ങോമിൽ ക്നിനിക്ക് നടത്തുന്ന 31കാരിക്കാണ് മർദ്ദനമേറ്റത്. ഇവർ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്. യുവതിയുടെ പരാതിയെ തുടർന്ന് പെരിങ്ങോം പൊലീസ് കേസെടുത്തു. പയ്യന്നൂരിന് സമീപം താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിക്കും സുഹൃത്തായ മറ്റൊരു യുവതിക്കുമെതിരെയാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്.

    Also Read- Pocso | ദുബായിൽനിന്ന് വന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി; പ്രതി പെൺകുട്ടിയുടെ വിവാഹാലോചന മുടക്കാൻ ശ്രമിച്ചെന്നും പരാതി

    കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെട്രോൾ പമ്പ് ഉടമയായ ഭർത്താവ് വീട്ടിൽ എത്താതായതോടെ ഭാര്യയും മകനും അന്വേഷിച്ച് പോകുകയായിരുന്നു. പയ്യന്നൂരിലെ ക്വാർട്ടേഴ്സിൽവെച്ച് ഭർത്താവിനെയും കാമുകിയെയും ഇവർ പിടികൂടി. പൊലീസിനെയും കൂട്ടി എത്തിയാണ് യുവതി ഭർത്താവിനെയും കാമുകിയെയും പിടികൂടിയത്. പൊലീസ് ഇരുവരെയും താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തു.

    Also Read- ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; വാട്സാപ്പ് അൺബ്ലോക്ക് ചെയ്യണമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി

    എന്നാൽ ആ സംഭവത്തിന് ശേഷം ഭർത്താവിന്‍റെ കാമുകിയും ഭാര്യയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. ഇതിനൊടുവിലാണ് യുവതിയുടെ സ്വകാര്യ ക്ലിനിക്കിൽ കയറി മർദ്ദിച്ചത്. സുഹൃത്തായ മറ്റൊരു യുവതിയെയും കൂട്ടി എത്തിയാണ് ഭർത്താവിന്‍റെ കാമുകിയെ മർദ്ദിച്ചത്. മർദ്ദനത്തിൽ അവശയായ യുവതി സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
    Published by:Anuraj GR
    First published: