നെയ്യാറ്റിൻകരയിലെ അഞ്ജുവിന്റെ മരണം; പൊലീസ് കോൺസ്റ്റബിളായ ഭർത്താവ് കസ്റ്റഡിയിൽ

26 കാരിയായ അ‍ഞ്ജുവിന് രണ്ടര വയസ്സുള്ള ഒരു മകനുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു അഞ്ജുവിന്റെ വിവാഹം...

news18-malayalam
Updated: November 7, 2019, 1:09 PM IST
നെയ്യാറ്റിൻകരയിലെ അഞ്ജുവിന്റെ മരണം; പൊലീസ് കോൺസ്റ്റബിളായ ഭർത്താവ് കസ്റ്റഡിയിൽ
anju death case
  • Share this:
തിരുവനന്തപുരം: നെയ്യാറ്റിൻകര ബാലരാമപുരം തണ്ണി കുഴി സ്വദേശിനി അ‍ഞ്ജു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് കോൺസ്റ്റബിളായ ഭർത്താവ് സുരേഷിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 കാരിയായ അ‍ഞ്ജുവിന് രണ്ടര വയസ്സുള്ള ഒരു മകനുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു അഞ്ജുവിന്റെ വിവാഹം.

ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുന്ന വസ്തുതകൾ

വിവാഹം കഴിഞ്ഞ നാൾ തൊട്ട് ഭർതൃവീട്ടുകാരുടെ മാനസിക പീ‍ഡനം അഞ്ജു നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവ ദിവസം അഞ്ജു തൂങ്ങിമരിക്കാൻ ശ്രമിച്ചെന്നും കഴുത്തിലെ കെട്ടഴിച്ച് കട്ടിലിൽ കിടത്തിയെന്നുമാണ് ‌ഭ‌ർതൃ വീട്ടുകാരുടെ വിശദീകരണം. എന്നാൽ മരണം ദുരൂഹമാണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

ബന്ധുക്കളുടെ സംശയങ്ങൾ

അഞ്ജുവിന് അപായം സംഭവിച്ച് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചത്. തൂങ്ങിമരിച്ചുവെന്നാണ് ഭാഷ്യമെങ്കിലും ബന്ധുക്കളെത്തുമ്പോൾ മൃതദേഹം കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു. കൂടാതെ മരണ ദിവസം ഭർത്താവ് സുരേഷ് കുമാറും അഞ്ജുവും തമ്മിൽ വഴക്ക് നടന്നിരുന്നു. അഞ്ജുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണം

തുടർന്ന് ആർഡിഒയുടെ സാനിധ്യത്തിലാണ് ഇൻക്വസ്റ്റ് നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മേൽ നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവും പൊലീസ് കോൺസ്റ്റബിളുമായ സുരേഷിനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ഇയാളുടെ കുടുംബം നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
First published: November 7, 2019, 1:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading