മലപ്പുറം: കീഴിശ്ശേരിയിൽ ഭാര്യയെ കൊന്ന കേസില്‍ ഭര്‍ത്താവിവ് ജീവപര്യന്തം ശിക്ഷ. കുഴിയംപറമ്പ് പുറ്റമണ്ണ ഗുലാം അലി(56)നെയാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഭാര്യ ഖദീജയെ കോടാലിയുടെ പിടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 നവംമ്പറിലാണ് കേസിന് ആസ്പദമായ സംഭവം.
ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മുമ്പ് മൂന്ന് വിവാഹം കഴിച്ച പ്രതിക്ക് ഖദീജയിൽ 7 മക്കൾ ഉണ്ട്. ദൃക്‌സാക്ഷികളായ പെണ്‍കുട്ടികളുടെ മൊഴിയാണ് കേസിന് നിര്‍ണായകമായത്. പിതാവ് ഉമ്മയെ വെട്ടികൊലപ്പെടുത്തുന്നത് നേരില്‍ കണ്ടുവെന്ന് കുട്ടികള്‍ മൊഴി നല്‍കി.
ഇത് തെറ്റാണെന്നും സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ യത്തീംഖാനയിലായിരുന്നുവെന്നും ഇവരുടെ മൊഴി സത്യമല്ലെന്നും പ്രതി വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. 42 സാക്ഷികളുള്ള കേസില്‍ 22 പേരെ വിസ്തരിച്ചു.
TRENDING:'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]കാൺപൂർ വെടിവയ്പ്പ്: ഗുണ്ടാത്തലവൻ വികാസ് ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ് [NEWS]മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]
എല്ലാ സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത് കേസിൽ നിർണായകമായി. കൊല്ലാന്‍ ഉപയോഗിച്ച മഴു ഉള്‍പ്പെടെ എട്ട് തൊണ്ടി മുതലുകളും 18 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി വാസു ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Husband killed wife, Khadeeja murder case, Life term imprisonment, Malappuram