നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Crime News | ഭർത്താവിന്‍റെ കാമുകിയെ ഭാര്യയും സുഹൃത്തായ യുവതിയും ചേർന്ന് മർദ്ദിച്ചു; പൊലീസ് കേസെടുത്തു

    Crime News | ഭർത്താവിന്‍റെ കാമുകിയെ ഭാര്യയും സുഹൃത്തായ യുവതിയും ചേർന്ന് മർദ്ദിച്ചു; പൊലീസ് കേസെടുത്തു

    പയ്യന്നൂരിലെ ക്വാർട്ടേഴ്സിൽവെച്ച് ഭർത്താവിനെയും കാമുകിയെയും യുവതി പിടികൂടി. പൊലീസിനെയും കൂട്ടി എത്തിയാണ് യുവതി ഭർത്താവിനെയും കാമുകിയെയും പിടികൂടിയത്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കാസർകോട്: ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യയും സുഹൃത്തായ യുവതിയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി ആരോപണം. പയ്യന്നൂർ പെരിങ്ങോമിൽ ക്നിനിക്ക് നടത്തുന്ന 31കാരിക്കാണ് മർദ്ദനമേറ്റത്. ഇവർ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്. യുവതിയുടെ പരാതിയെ തുടർന്ന് പെരിങ്ങോം പൊലീസ് കേസെടുത്തു. പയ്യന്നൂരിന് സമീപം താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിക്കും സുഹൃത്തായ മറ്റൊരു യുവതിക്കുമെതിരെയാണ് പെരിങ്ങോം പൊലീസ് (Kerala Police) കേസെടുത്തത്.

      കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെട്രോൾ പമ്പ് ഉടമയായ ഭർത്താവ് വീട്ടിൽ എത്താതായതോടെ ഭാര്യയും മകനും അന്വേഷിച്ച് പോകുകയായിരുന്നു. പയ്യന്നൂരിലെ ക്വാർട്ടേഴ്സിൽവെച്ച് ഭർത്താവിനെയും കാമുകിയെയും ഇവർ പിടികൂടി. പൊലീസിനെയും കൂട്ടി എത്തിയാണ് യുവതി ഭർത്താവിനെയും കാമുകിയെയും പിടികൂടിയത്. പൊലീസ് ഇരുവരെയും താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തു.

      എന്നാൽ ആ സംഭവത്തിന് ശേഷം ഭർത്താവിന്‍റെ കാമുകിയും ഭാര്യയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. ഇതിനൊടുവിലാണ് യുവതിയുടെ സ്വകാര്യ ക്ലിനിക്കിൽ കയറി മർദ്ദിച്ചത്. സുഹൃത്തായ മറ്റൊരു യുവതിയെയും കൂട്ടി എത്തിയാണ് ഭർത്താവിന്‍റെ കാമുകിയെ മർദ്ദിച്ചത്. മർദ്ദനത്തിൽ അവശയായ യുവതി സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

      ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; വാട്സാപ്പ് അൺബ്ലോക്ക് ചെയ്യണമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി

      ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ (Suicide) ചെയ്തത് മങ്കട സ്വദേശിയായ യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി. ആലങ്കോട് അച്ചിപ്രവളപ്പിൽ റഷീദിന്‍റെ ഭാര്യ ഷഫീലയെയാണ്(29) മരിച്ച നിലയിൽ കണ്ടെത്തിയത്. വാട്സാപ്പിലെ (Whatsapp) ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഉച്ചയോടെ യുവാവ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. ഇക്കാര്യം യുവതി സഹോദരനെ അറിയിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രിയിൽ യുവതി അയച്ച മെസേജിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് കുറ്റിപ്പുറത്ത് താമസിക്കുന്ന സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ഷഫീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഫീലയുടെ ഭർത്താവ് റഷീദ് നാലുമാസം മുമ്പാണ് വിദേശത്തേക്ക് പോയത്.

      ഷഫീലയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള പരിശോധന സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സഹോദരൻ ഷഫീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒമ്പത് മണി വരെ ഷഫീല അയൽക്കാരോടും 9.30ന് അടുത്ത ബന്ധുവിനോട് ഫോണിലും സംസാരിച്ചിരുന്നു.

      Also Read- Pocso | ദുബായിൽനിന്ന് വന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി; പ്രതി പെൺകുട്ടിയുടെ വിവാഹാലോചന മുടക്കാൻ ശ്രമിച്ചെന്നും പരാതി

      മങ്കട സ്വദേശിയായ യുവാവ് ചൊവ്വാഴ്ച വീട്ടിലെത്തിയ ഭീഷണിപ്പെടുത്തിയ വിവരം ഷഫീല ഇളയ സഹോദരൻ അബൂബക്കർ സിദ്ദീഖിനോട് പറഞ്ഞിരുന്നു. നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്തതിനെ തുടർന്ന് മങ്കട സ്വദേശിയെ ഷഫീല വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിരുന്നു. ഈ ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഇയാൾ ഏറെനേരം ഷഫീലയുമായി വഴക്കുണ്ടാക്കിയതായി അയൽക്കാർ പറയുന്നു. ഒമ്പതും മൂന്നു വയസുള്ള പെൺമക്കൾക്കൊപ്പമാണ് ഷഫീല താമസിച്ചിരുന്നത്.
      Published by:Anuraj GR
      First published: