• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | വയോധികയുടെ കണ്ണില്‍ ഹാര്‍പ്പിക് ഒഴിച്ച് മോഷണം; വീട്ടുജോലിക്കാരി അറസ്റ്റില്‍

Arrest | വയോധികയുടെ കണ്ണില്‍ ഹാര്‍പ്പിക് ഒഴിച്ച് മോഷണം; വീട്ടുജോലിക്കാരി അറസ്റ്റില്‍

2021 ഓഗസ്റ്റിലാണ് നചരാം കോംപ്ലക്സില്‍ ഒറ്റക്ക് താമസിക്കുന്ന അമ്മയെ പരിചരിക്കുന്നതിനായി ലണ്ടനിലുള്ള മകന്‍ സചീന്ദര്‍ ഭാര്‍ഗവിയെ നിയമിക്കുന്നത്.

 • Share this:
  ഹൈദരാബാദ് : സെകന്തരാബാദില്‍ വയോധികയുടെ കണ്ണില്‍ ഹാര്‍പ്പിക് ഒഴിച്ച് അന്ധയാക്കിയ ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ വീട്ടുജോലിക്കാരി പിടിയില്‍ ഭാര്‍ഗവി(32) നെയാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് (Police) പിടികൂടിയത്.

  വ്യദ്ധയായ ഹേമാവതി എന്ന സ്ത്രീക്ക് കണ്ണു ചൊറിഞ്ഞപ്പോള്‍ ഭാര്‍ഗവി കണ്ണില്‍ മരുന്ന് ഒഴിക്കാമെന്ന് പറയുകയും തുടര്‍ന്ന് ഹാര്‍പ്പിക്കും സന്ദു ബാമും വെള്ളത്തില്‍ കലര്‍ത്തി കണ്ണിലൊഴിക്കുകയായിരുന്നു.

  പിന്നിട്  ഇവർക്ക്   കണ്ണിന് അസ്വസ്ഥത അനുഭവപ്പെടുകയും ഇക്കാര്യം മകനോട് പറയുകയും ചെയ്തു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തി എങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

  തുടര്‍ന്ന് നാട്ടിലെത്തിയ മകന്‍ മറ്റൊരു ആശുപത്രിയില്‍ നടത്തിയ പിരിശോധനയിലാണ് കാഴ്ച മങ്ങുന്നതിന്റെ കാരണം കണ്ടെത്തിയത്. തുടര്‍ന്ന മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹമാവതി 40000 രൂപയും രണ്ട് സ്വര്‍ണ്ണ വളകളും ഒരു സ്വര്‍ണ്ണമാലയും കവര്‍ന്നതായി കണ്ടെത്തിയത്.

  2021 ഓഗസ്റ്റിലാണ് നചരാം കോംപ്ലക്സില്‍ ഒറ്റക്ക് താമസിക്കുന്ന അമ്മയെ പരിചരിക്കുന്നതിനായി ലണ്ടനിലുള്ള മകന്‍ സചീന്ദര്‍ ഭാര്‍ഗവിയെ നിയമിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത ഭാര്‍ഗവിയെ കോടതിയിൽ ഹാജരാക്കി.

  Arrest | വീടുവെക്കാന്‍ കിട്ടിയ പണത്തിന്‍റെ പങ്ക് നല്‍കിയില്ല; മകളുടെ കാല്‍ അച്ഛന്‍ കട്ടിള കൊണ്ട് അടിച്ചൊടിച്ചു

  പരവൂരില്‍ വീടുനിര്‍മിക്കുന്നതിന് സര്‍ക്കാരില്‍നിന്നു ലഭിച്ച പണത്തിന്റെ പങ്കുനല്‍കിയില്ലെന്നാരോപിച്ച് മകളുടെ കാല്‍ അച്ഛന്‍ തല്ലിയൊടിച്ചു. നെടുങ്ങോലം കൂനയില്‍ ബിന്ദുവിലാസത്തില്‍ അജയനെ(47)യാണ് പരവൂര്‍ പോലീസ്  പിടികൂടിയത്.

  മകള്‍ അഞ്ജുവിന്റെ കാലാണ് ഇയാള്‍ കട്ടിളകൊണ്ട് അടിച്ചൊടിച്ചത്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായ ഇവര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മകളുടെ പരാതിയില്‍ കേസെടുത്ത ശേഷമാണ് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്.

  read also- Arrest | കോട്ടയത്ത് ഗർഭിണിയായ വിദ്യാർത്ഥിനിയെ ചവിട്ടി പരിക്കേൽപ്പിച്ചു, ഭർത്താവിനെ അടിച്ചുവീഴ്ത്തി; 4 പേര്‍ പിടിയില്‍

  പരവൂര്‍ നഗരസഭയില്‍ നിന്ന് വീടുനിര്‍മാണത്തിനായി അഞ്ജുവിന് സഹായം ലഭിച്ചിരുന്നു. തുടര്‍ന്ന് വീടിന്റെ പണി ആരംഭിക്കുകയും ചെയ്തു. ഏറെക്കാലമായി വീട്ടില്‍നിന്നു മാറി പാരിപ്പള്ളിയില്‍ താമസിക്കുകയായിരുന്ന അജയന്‍ ഇതറിഞ്ഞെത്തി പണത്തിന്റെ പങ്ക് ആവശ്യപ്പെട്ടു. കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകളെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

  ഭർത്താവിനെ പട്ടാപ്പകൽ പോലീസ് കസ്റ്റഡിയിൽ നിന്നും നാടകീയമായി ഇറക്കിക്കൊണ്ടുപോയി ഭാര്യ


  12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കസ്റ്റഡിയിലുള്ള (police custody) ഭർത്താവിനെ പട്ടാപ്പകൽ പൊലീസിന് മുന്നിലൂടെ ഇറക്കിക്കൊണ്ടു പോയി ഭാര്യ. മൊഹാലി, യുടി പോലീസ് സ്റ്റേഷനിലാണ് സംഭവം. മുക്ത്‌സർ സാഹിബിലെ ഹിമാൻഷു കക്രിയയെയാണ് ഭാര്യ സീരത്ത് തന്റെ സ്വിഫ്റ്റ് കാറിൽ കൊണ്ടുപോയത്.

  read also- Attack | ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; നായ്ക്കളെ അഴിച്ചുവിട്ടു; വാക്കത്തി വീശി

  “കക്രിയ സെക്ടർ 8 മാർക്കറ്റിൽ എത്തിയപ്പോൾ, ആരോ അയാളെ തിരിച്ചറിയുകയും സംഭവസ്ഥലത്തെത്തിയ പരാതിക്കാരനായ വീർ പർതപ്പിനെ അറിയിക്കുകയും അയാൾ മൊഹാലി പോലീസിനെ വിളിക്കുകയും ചെയ്തു. എ.എസ്.ഐ. ബി.എസ്. മന്ദിന്റെ സംഘം സ്ഥലത്തെത്തി. കക്രിയയെ പോലീസ് വാഹനത്തിൽ കയറ്റാൻ പോകുകയായിരുന്നു.

  read also- Tik Tok Star Arrested | കവര്‍ച്ചാ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ; ഡാന്‍സ് വീഡിയോകളിലെ ഷൂ നിര്‍ണായക തെളിവ്

  അതിനിടെ, ഭാര്യ എത്തി പോലീസിനെ തള്ളിമാറ്റി, ഭർത്താവിനെ വലിച്ചുമാറ്റി രക്ഷപ്പെട്ടു,” പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. താൻ പോലീസ് വാഹനത്തിൽ പോകില്ലെന്നും സ്വന്തമായി സ്റ്റേഷനിൽ എത്താമെന്നും കക്രിയ പോലീസിനോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.

  read also - Arrest | വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ കയറ്റികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം; ഭയങ്കരന്‍ അപ്പൂപ്പന്‍  അറസ്റ്റില്‍

  ജനുവരി 18 മുതൽ മൊഹാലി പോലീസ് അന്വേഷിക്കുന്ന കക്രിയ തന്റെ ഫോർച്യൂണറിൽ സെക്ടർ 8 മാർക്കറ്റിലേക്ക് പോയിരുന്നു. ഇയാളുടെ എസ്‌യുവിയിൽ നിന്ന് 9 എംഎം പിസ്റ്റളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.

  ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ നിന്ന് കൊണ്ടുപോകുമ്പോൾ എട്ട് പോലീസുകാരെങ്കിലും സ്ഥലത്തുണ്ടായിരുന്നു. സെക്ടർ 3 പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
  Published by:Jayashankar AV
  First published: