• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയേയും രണ്ട് മക്കളേയും കൊന്ന് ഭർത്താവ് ജീവനൊടുക്കി; അയൽവാസികൾ അറിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ്

ഭാര്യയേയും രണ്ട് മക്കളേയും കൊന്ന് ഭർത്താവ് ജീവനൊടുക്കി; അയൽവാസികൾ അറിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ്

പൊലീസെത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ഹൈദരാബാദിലെ ചന്ദനഗർ ഏരിയയിൽ തിങ്കളാഴ്ച്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ കുത്തിത്തുറന്നാണ് അകത്തു കടന്നത്. നാഗരാജു, ഭാര്യ സുജാത, മക്കളായ സിദാപ്പ(11), രമ്യശ്രീ(7) എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം തറയിൽ രക്തം വാർന്ന നിലയിലും നാഗരാജു തൂങ്ങി മരിച്ച നിലയിലുമായിരുന്നു.

കത്രിക ഉപയോഗിച്ച് നാഗരാജു ഭാര്യയേയും മക്കളേയും കൊന്നതിനു ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.

Also Read- അങ്കണവാടിയില്‍ കയറി കഞ്ഞിവച്ചു കുടിക്കുന്ന കള്ളൻ പിടിയിൽ

ഹൈദരാബാദിലെ ശങ്കരെഡ്ഡി ജില്ലയിലുള്ള സഹീറാബാദ് സ്വദേശിയാണ് നാഗരാജു. സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഇയാൾ കുടുംബത്തോടൊപ്പം ഏതാനും വർഷമായി ഹൈദരാബാദിലായിരുന്നു താമസം.

ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച്ച രാത്രിയും വഴക്കിനെ തുടർന്ന് നാഗരാജു ഭാര്യയേയും മക്കളേയും കൊന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്.
Also Read- വീട്ടമ്മയെ കുത്തി വീഴ്ത്തിയ ഭർത്താവിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നു; രണ്ട് മരുമക്കൾ കസ്റ്റഡിയിൽ

മൂന്ന് ദിവസമായി വീട് പൂട്ടിക്കിടക്കുകയും അകത്തു നിന്ന് ദുർഗന്ധം വമിക്കുകയും ചെയ്തതിനെ തുടർന്നാണ് അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സുജാത തയ്യൽ ജോലി ചെയ്തിരുന്നതായി അയൽവാസികൾ പറഞ്ഞു. കൂടാതെ പണം പലിശയ്ക്ക് നൽകിയിരുന്നു. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ലെന്ന് അയൽവാസികൾ പറയുന്നു. എന്നാൽ നാഗരാജു ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നതായും അയൽവാസികൾ പൊലീസിനോട് പറഞ്ഞു.
Published by:Naseeba TC
First published: