ഹൈദരാബാദ്: മണി ഹെയിസ്റ്റ് (Money Heist) എന്ന സ്പാനിഷ് വെബ് സീരീസിൽ (Web Series) നിന്നും പ്രചോദനമുൾക്കൊണ്ട് തട്ടിക്കൊണ്ടുപോകലും (kidnapping) വിവിധ കുറ്റകൃത്യങ്ങളും നടത്തിയ നാൽവർ സംഘം പിടിയിൽ (Arrest). ആത്തപ്പുർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഗുഞ്ചപൊകു സുരേഷ് (27), മെഹ്ദിപട്ടണം സ്വദേശികളായ രോഹിത് (18), ജഗദീഷ് (25), കുനാൽ (19) എന്നിവരാണ് ഹൈദരാബാദ് സിറ്റി പോലീസിന്റെ (Hyderabad City Police) പിടിയിലായത്.
കേസിലെ മുഖ്യപ്രതിയായ സുരേഷ്, നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാവായ ഗുഞ്ചപൊകു സുധാകറിന്റെ സഹോദരനാണ്. ഓട്ടോ ഡ്രൈവറായ സുരേഷ് മണി ഹെയിസ്റ്റ് സീരിസ് കണ്ടതോടെ ഇതിലെ കഥാപാത്രങ്ങളുടെ ചെയ്തികളിൽ ആകൃഷ്ടനായി കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു. പരിചയമുള്ള വ്യകതികളുടെ മക്കളെ തട്ടിക്കൊണ്ടുപോവുകയും തുടർന്ന് ഇവരിൽ നിന്ന് പണം തട്ടിയെടുക്കുന്നതായിരുന്നു രീതി. ഇവർ നടത്തിയ ഒരു തട്ടിക്കൊണ്ടുപോകലിനെ തുടർന്ന് പോലീസിന് ലഭിച്ച ഒരു പരാതിയാണ് സംഘത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
മണി ഹെയിസ്റ്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ട സുരേഷ് 'പ്രൊഫസർ' ആയി സംഘത്തിന്റെ നേതാവ് ആവുകയായിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന സീരീസിൽ പ്രൊഫസർ എന്ന് വിളിപ്പേരുള്ള കഥാപാത്രമാണ് സംഘം നടത്തുന്ന കൊള്ളയും മറ്റ് കുറ്റകൃത്യങ്ങളുടെയും ആസൂത്രണം നടത്തുന്നത്. ഈ രാതി തന്നെ പിന്തുടർന്നുകൊണ്ട് സുരേഷ് ഒരു സംഘം രൂപീകരിക്കാനായി ആളുകളെ എടുക്കുകയും ചെയ്തു. സംഘത്തിലേക്ക് ആളുകൾക്ക് സീരീസിലെ കഥാപാത്രങ്ങളായ ബെർലിൻ, ടോക്യോ, റിയോ, നെയ്റോബി എന്നിങ്ങനെ പേരുകളും നൽകി. തുടർന്ന് ഇവർ പലരെയും തട്ടിക്കൊണ്ടുപോയി പണം തട്ടുകയായിരുന്നു. സീരീസിലെ കഥാപാത്രങ്ങളെ പോലെ മാസ്കുകൾ ധരിച്ചാണ് ഇവർ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.
Also read-
Arrest | കുപ്രസിദ്ധ മോഷ്ടാവ് ടെന്ഷന് സുരേഷിനെ പോലീസ് പിടികൂടി
സുരേഷിന് പരിചയുമുള്ള ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള വ്യക്തികളുടെ മക്കളെയാണ് സംഘം തട്ടിക്കൊണ്ടുപോകാനായി ലക്ഷ്യമിട്ടിരുന്നത് എന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ ഗുഡിമാൽക്കപുർ സ്വദേശിയായ 19 വയസ്സുകാരനെ ഇവർ തട്ടിക്കൊണ്ടുപോവുകയും തുടർന്ന് മോചനദ്രവ്യമായി 50000 രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ലഭിച്ച പരാതിയിന്മേൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാൽവർ സംഘം അറസ്റ്റിലായത്.
ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട യുവതിയെ ഉപയോഗിച്ച് കൗമാരക്കാരെ വശീകരിച്ചെടുക്കുകയും തുടർന്ന് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതായിരുന്നു രീതി. സ്വീറ്റി എന്നറിയപ്പെടുന്ന ശ്വേത ചാരിയെ ഉപയോഗിച്ച് ഹണിട്രാപ്പ് തട്ടിപ്പുകളും സംഘം നടത്തിയിരുന്നതായും പോലീസ് പറയുന്നു. ഇവർ ഒളിവിലാണെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാണെന്നും പോലീസ് പറഞ്ഞു.
Also read-
Supermarket Woman Staff Attacked| സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ ക്രൂരമായി മർദിച്ച് സഹപ്രവർത്തകയുടെ ഭർത്താവ്
ഇത്തരം തട്ടിക്കൊണ്ടുപോകലിലൂടെ ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തായും പോലീസ് പറയുന്നു. തട്ടിപ്പ് നടത്തി ലഭിച്ച ആദ്യത്തെ തുക കൊണ്ട് പ്രതി ഒരു സെക്കന്റ് ഹാൻഡ് പജേറോ കാർ വാങ്ങിയതായും. ഈ പജേറോ ഉപയോഗിച്ചായിരുന്നു പ്രതികൾ പിന്നീടുള്ള തട്ടിപ്പുകൾ നടത്തിയതെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.