• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ കയറി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; സിഐക്ക് സസ്പെൻഷൻ, ഒളിവിൽ

ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ കയറി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; സിഐക്ക് സസ്പെൻഷൻ, ഒളിവിൽ

വീട്ടില്‍ അതിക്രമിച്ച് കയറിയ നാഗേശ്വര റാവു യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ നാഗേശ്വര്‍ റാവു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നഗരം വിട്ടുപോകാന്‍ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഹൈദരാബാദ്: ഹൈദരാബാദില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പീഡന പരാതി. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി ഐ നാഗേശ്വര റാവുവിനെതിരേ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി നാഗേശ്വര റാവു പീഡീപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ജൂലായ് ഏഴിന് ഭര്‍ത്താവ് നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം എന്നാണ് പരാതിയിൽ പറയുന്നത്.

    വീട്ടില്‍ അതിക്രമിച്ച് കയറിയ നാഗേശ്വര റാവു യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ നാഗേശ്വര്‍ റാവു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നഗരം വിട്ടുപോകാന്‍ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇല്ലെങ്കിൽ വേശ്യാലയം നടത്തുന്നുവെന്ന് കള്ളക്കേസുണ്ടാക്കി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിന് ശേഷം യുവതിയേയും ഭര്‍ത്താവിനേയും നാഗേശ്വറ റാവു നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി ഓടിച്ചുപോയി. യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇതിനിടെ അവിടെനിന്നും രക്ഷപ്പെട്ടാണ് ഇവര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.

    Also Read- ഫോണിൽ അശ്ലീല വീഡിയോ; പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയ 11കാരനെ സുഹൃത്ത് കൊലപ്പെടുത്തി

    നാഗേശ്വര്‍ റാവു ഇതിനുമുമ്പും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അന്ന് പരാതി നല്‍കരുതെന്ന് തങ്ങളോട് അദ്ദേഹം അഭ്യര്‍ഥിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 2018ല്‍ ഒരു കേസില്‍ ഭര്‍ത്താവിനെ നാഗേശ്വര റാവു അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം 2021 വരെ ഭര്‍ത്താവ് നാഗേശ്വരറാവുവിന്റെ ഫാമില്‍ ജോലി ചെയ്തിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

    നേരത്തെ ഭർത്താവറിയാതെ യുവതിയെ റാവു നിർബന്ധിച്ച് സമീപത്തെ പാടത്തേക്ക് കൊണ്ടുപോയി. സംഭവം റാവുവിന്റെ വീട്ടുകാരെ അറിയിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയപ്പോഴായിരുന്നു ഇത്. റാവുവും ഒരു സബ് ഇൻസ്പെക്ടറും ഏതാനും കോൺസ്റ്റബിൾമാരും ചേർന്ന് ഭർത്താവിനെ മർദ്ദിക്കുകയും കൈയിൽ കഞ്ചാവ് പൊതികൾ വച്ച ശേഷം ഫോട്ടോകളും വീഡിയോകളും എടുക്കുകയും റാവുവിന്റെ കുടുംബത്തോട് സംഭവം വെളിപ്പെടുത്തിയാൽ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

    Also Read- വീട്ടമ്മയെ തള്ളിവീഴ്ത്തി മാല പൊട്ടിച്ചോടി; റിപ്പർ സുരേന്ദ്രനെ നാട്ടുകാർ പിടികൂടി

    സംഭവത്തിന് പിന്നാലെ നാഗേശ്വര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തതായി ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ സി വി ആനന്ദ് അറിയിച്ചു. ഒളിവിലുള്ള പ്രതിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

    English Summary: A police inspector was suspended Saturday in Hyderabad after he was booked for allegedly raping the wife of a man who worked at his farmhouse. Police said that K Nageshwar Rao, station house officer of the West Marredpally police, was absconding. Rao, who was booked on charges of rape, criminal trespass, attempt to murder, kidnap and under relevant sections of the Arms Act, was suspended by police commissioner C V Anand pending an inquiry.
    Published by:Rajesh V
    First published: