നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Teen arrested | നഗ്നചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; 19കാരന്‍ അറസ്റ്റില്‍; കെണിയിൽ വീണത് 20ലധികം യുവതികൾ

  Teen arrested | നഗ്നചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; 19കാരന്‍ അറസ്റ്റില്‍; കെണിയിൽ വീണത് 20ലധികം യുവതികൾ

  വാറങ്കല്‍ ജില്ലയിലെ പാര്‍ക്കല്‍ സ്വദേശിയും ദില്‍സുഖ് നഗർ സ്വദേശിയുമായ പാലകുര്‍ത്തി അജയ് എന്ന യുവാവാണ് അറസ്റ്റിലായത്

  Arrest

  Arrest

  • Share this:
   പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികൾ ഉള്‍പ്പെടെ 20 ലധികം സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ (social media) പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ മള്‍ട്ടി മീഡിയ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് (Hyderabad Cyber Crime Police) ആണ് 19കാരനെ അറസ്റ്റ് (Arrest) ചെയ്തത്.

   വാറങ്കല്‍ ജില്ലയിലെ പാര്‍ക്കല്‍ സ്വദേശിയും ദില്‍സുഖ് നഗർ സ്വദേശിയുമായ പാലകുര്‍ത്തി അജയ് എന്ന യുവാവാണ് വിവിധ പേരുകളില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും യുവതികൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും ചെയ്തത്. തുടർന്ന് ഏതാനും നാളുകൾ കൊണ്ട് അവരെ കൈയിലെടുക്കുകയും സംഭാഷണം പതിയെ ലൈംഗികതയിലേക്ക് വഴി മാറ്റുകയും ചെയ്തു. പിന്നീട് ഇയാൾ പെൺകുട്ടികളിൽ നിന്ന് നഗ്നചിത്രങ്ങള്‍ സ്വന്തമാക്കി.

   നവംബര്‍ 29ന് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ഇയാൾ ഉപദ്രവിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് പരാതി ലഭിച്ചതായി സിസിഎസ് ജോയിന്റ് കമ്മീഷണര്‍ അവിനാഷ് മൊഹന്തി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അജയ് തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുണ്ടെന്നാണ് പെണ്‍കുട്ടി പൊലീസിൽ പരാതി നൽകിയത്. റാഫിപാഷ എന്ന പേരില്‍ വിവിധ ഇന്‍സ്റ്റാഗ്രാം ഐഡികളില്‍ നിന്ന് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. റാഫിപാഷ എന്ന അക്കൗണ്ടില്‍ നിന്ന് സന്ദേശം അയച്ചാണ് അജയ് പണം ആവശ്യപ്പെട്ടത്. അജയുടെ ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങി പെണ്‍കുട്ടി ആദ്യം 3000 രൂപ നല്‍കി. എന്നാല്‍, പിന്നീട് 6000 രൂപ ആവശ്യപ്പെട്ടപ്പോള്‍ പെൺകുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അജയ്യെ അറസ്റ്റ് ചെയ്തു.

   Also read- Sexual Harassment | ക്ലാസെടുക്കുന്നതിനിടെ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

   അജയ് വ്യത്യസ്ത പേരുകളില്‍ വ്യത്യസ്ത വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള നിഷ്‌കളങ്കരായ പെണ്‍കുട്ടികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും ചെയ്തിരുന്നു. ''പെൺകുട്ടികൾ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ശേഷം അയാൾ സ്ത്രീകളുമായി ചാറ്റിംഗിലൂടെ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ലൈംഗിക ചാറ്റിങ്ങിലേക്ക് മാറുകയും, സ്വകാര്യ ഫോട്ടോകളും വീഡിയോകളും കൈക്കലാക്കി പെൺകുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയുമായിരുന്നുവെന്ന് '' ജോയിന്റ് കമ്മീഷണര്‍ പറഞ്ഞു.

   Also Read-Arrest | പ്രണയിച്ച് വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍; മാതാപിതാക്കള്‍ അറസ്റ്റില്‍

   അടുത്തിടെ, സോഷ്യല്‍ മീഡിയയില്‍ സ്വകാര്യ വീഡിയോയും ഫോട്ടോകളും വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസിയെ കബളിപ്പിച്ച് 16 ലക്ഷം രൂപ തട്ടിയെടുത്ത 17 കാരനെ ബദ്‌ഗൊണ്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് അടുത്തിടെ അവരുടെ തറവാട് ഭൂമി വിറ്റെന്നും അവരുടെ വീട്ടില്‍ ധാരാളം പണമുണ്ടെന്നും പ്രതിക്ക് അറിയാമായിരുന്നു. പ്രതിക്ക് നല്‍കാനായി മാതാപിതാക്കളുടെ മുറിയിലെ അലമാരയുടെ ലോക്കറില്‍ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കൈയോടെ പിടികൂടിയത്.
   Published by:Naveen
   First published: