• News
  • FIFA 2018
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

കുട്ടികളെ തട്ടിയെടുക്കുന്നവരെന്ന് സംശയിച്ച് രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു


Updated: June 9, 2018, 11:01 PM IST
കുട്ടികളെ തട്ടിയെടുക്കുന്നവരെന്ന് സംശയിച്ച് രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു

Updated: June 9, 2018, 11:01 PM IST
ഗുവാഹത്തി: വാട്ട്സആപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണം മറയാക്കി രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ചാണ് ആസമിലെ വെസ്റ്റ്കർബി അങ്ലോങ് ജില്ലയിലെ ധക്മൊകയിൽ രണ്ടുപേരെ മർദ്ദിച്ചുകൊന്നത്. യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. ആൾക്കൂട്ടത്തിന്‍റെ മർദ്ദനമേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. അന്യ സംസ്ഥാനക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കളെ ജനക്കൂട്ടം ആക്രമിച്ചത്. എന്നാൽ ഇവരെ ആക്രമിക്കുമ്പോൾ, തങ്ങൾ ആസംകാരാണെന്ന് യുവാക്കൾ കേണപേക്ഷിക്കുന്നുണ്ടായിരുന്നു. ഇതുവകവെയ്ക്കാതെയായിരുന്നു മർദ്ദനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും നൂറിലേറെ പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.
First published: June 9, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍