HOME » NEWS » Crime » IB STAFFERS MURDER EXPELLED AAP CORPORATOR TAHIR HUSSAIN TO SURRENDER BEFORE COURT UPDATD

ഡൽഹി ഐ.ബി ഉദ്യോഗസ്ഥന്റെ കൊലപാതകം; എ.എ.പി മുൻ കൗൺസിലർ താഹിർ ഹുസൈൻ അറസ്റ്റിൽ

തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ വകുപ്പുകൾ എന്നീ വകുപ്പുകളാണ് മുൻ ആം ആദ്മി നേതാവിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 5, 2020, 7:34 PM IST
ഡൽഹി ഐ.ബി ഉദ്യോഗസ്ഥന്റെ കൊലപാതകം; എ.എ.പി മുൻ കൗൺസിലർ താഹിർ ഹുസൈൻ അറസ്റ്റിൽ
താഹിർ ഹുസൈൻ
  • Share this:


ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ  കേസിൽ ആം ആദ്മി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട കൗൺസിലർ താഹിർ ഹുസൈൻ അറസ്റ്റിൽ. കീഴടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് തള്ളിയതിനു പിന്നാലെയാണ് താഹിർ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തത്.  കേസിൽ മുൻകൂർ ജാമ്യം നേടാൻ ചൊവ്വാഴ്ച ഡൽഹി കോടതിയിൽ ഹർജി നൽകിയെങ്കിലും അത് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു.

ശർമയുടെ പിതാവിന്റെ പരാതിയിൽ ഹുസൈനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ വകുപ്പുകൾ എന്നീ വകുപ്പുകളാണ് മുൻ ആം ആദ്മി നേതാവിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ഫെബ്രുവരി 26 ന് ശർമയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകക്കുറ്റം ചുമത്തിയ ശേഷം വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഹുസൈനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

അയൽവാസികളുടെ വീടുകളിൽ പെട്രോൾ ബോംബും കല്ലും എറിഞ്ഞെന്ന ആരോപണവും ഹുസൈനെതിരെ ഉയർന്നിരുന്നു. കലാപത്തിലുടനീളം മുൻ ആം ആദ്മി കൗൺസിലർ കേജ്രിവാളുമായി ബന്ധപ്പെട്ടിരുന്നെന്ന് ബിജെപി നേതാക്കൾ ആരോപണമുന്നയിച്ചിരുന്നു.

You may also like:കോവിഡ് 19 ഭീതി തുടരുന്നു: സൗദിയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു [PHOTO]ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കേ കിണറ്റിൽ വീണു; [VIDEO]സപ്ലൈകോ കൊടുവള്ളി ഗോഡൗണിലെ 784 ക്വിന്റല് ധാന്യങ്ങൾ പോയ വഴിയേത്? [NEWS]
അന്വേഷണം പൂർത്തിയാകുന്നതുവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഹുസൈനെ പുറത്താക്കിയതായി ആം ആദ്മി പാർട്ടി വ്യക്തമാക്കിയുരുന്നു.

അന്വേഷണത്തിൽ ഹുസൈന്റെ വീടിന്റെ മേൽക്കൂരയിൽ നിന്നും കല്ലുകളും ഇഷ്ടികകളും പെട്രോൾ ബോംബുകളും കണ്ടെത്തിയെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

First published: March 5, 2020, 6:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories