• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലൈംഗികാസക്തി കൂട്ടും, മണിക്കൂറുകളോളം നൃത്തം ചെയ്യാം; 'ഐസ്മെത്ത്' കൊച്ചിയിലും

News18 Malayalam
Updated: December 22, 2018, 11:26 AM IST
ലൈംഗികാസക്തി കൂട്ടും, മണിക്കൂറുകളോളം നൃത്തം ചെയ്യാം; 'ഐസ്മെത്ത്' കൊച്ചിയിലും
News18 Malayalam
Updated: December 22, 2018, 11:26 AM IST
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് 'ഐസ്മെത്ത്' എന്നറിയപ്പെടുന്ന മെത്താംഫിറ്റമിൻ മയക്കുമരുന്ന്. അപൂർവമായി കിട്ടുന്നതുകൊണ്ട് നിശാപാർട്ടികളിലടക്കം ഏറെ ആവശ്യക്കാരുള്ളതാണ്. പാർട്ടി ഡ്രഗ് ആയി സ്ത്രീകൾ കൂടുതലായും ഉപയോഗിക്കുന്നത് ഇതാണ്. ഐസ്, സ്പീഡ് എന്ന പേരുകളിലും ഇവ അറിയപ്പെടുന്നു. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പുന്നതിനാലാണ് സ്പീഡ് എന്ന പേര് ലഭിച്ചത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് നഗരത്തിലെത്തിച്ച ഐസ്മെത്ത് ചെന്നൈ സ്വദേശിയാണ് ഷാഡോ പൊലീസിന്റെ പിടിയിലായത്. അഞ്ച് കോടി രൂപയോളം വില വരുന്നതാണിത്. ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പൊലീസ് പിടിയിലായത്. ഇയാളില്‍നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റര്‍ ഹാഷിഷ് ഓയില്‍ എന്ന് സംശയിക്കുന്ന പദാര്‍ത്ഥവും കണ്ടെടുത്തു.

ഒരു ഗ്രാം ശരീരത്തിൽ എത്തിയാൽ 16 മണിക്കൂർ വരെ ലഹരി നിലനിൽക്കും. മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാനും സാധിക്കും. അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവൃത്തികൾ വീണ്ടും വീണ്ടും ചെയ്യുന്നതിനുള്ള തോന്നലുമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. അമിത ലൈംഗികാസക്തിയുണ്ടാക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. പൊടിച്ചശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ, ലൈറ്ററോ ഉപയോഗിച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം കുത്തിവയ്ക്കുകയാണ് രീതി.

  • പറശ്ശിനിക്കടവ് പീഡനം: ഹാജർരേഖ തിരുത്തിയ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

  • Loading...


ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.ക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാന മാര്‍ഗമാണ് മയക്കുമരുന്ന് കടത്ത്. മലേഷ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് അവിടെ നിന്ന് കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കുന്ന മയക്കു മരുന്നുകള്‍ അവിടെ നിന്ന് അഭയാര്‍ത്ഥികള്‍ വഴി ബോട്ട് മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാര്‍ മുഖാന്തിരം എത്തിച്ചിരുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ഇബ്രാഹിം ഷെരീഫ് എന്ന് ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. ഇയാള്‍ക്ക് മയക്കുമരുന്നുകള്‍ കൈമാറിയ ബിഗ് ബോസ് എന്നറിയപ്പെടുന്നയാളെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

ട്രെയിനില്‍ കൊച്ചിയിലേക്ക് ലഹരിമരുന്നുമായി ഇബ്രാഹിം ഷെരീഫ് പുറപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ വച്ച് ഇതേ ട്രെയിനില്‍ കയറിയ ഷാഡോ സംഘം പ്രതിയെ നിരീക്ഷിച്ചുവരികയും നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ പിടികൂടുകയുമായിരുന്നു. ഇയാള്‍ തുണിത്തരങ്ങളുടെ ബിസിനസ് എന്ന രീതിയില്‍ ചെന്നൈ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്ന് സിങ്കപ്പുരിലേക്കും മലേഷ്യയിലേക്കും നിരവധി തവണ സഞ്ചരിച്ചിരുന്നു. കൊച്ചിയില്‍ അടുത്തയിടെ കൊറിയര്‍ സര്‍വീസ് കമ്പനിയില്‍നിന്ന് വന്‍തോതില്‍ എം.ഡി.എം.എ. മയക്കുമരുന്ന് കണ്ടെത്തിയ സംഭവവുമായി ഇത്തരം മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ.ഐ. എ. ബിബിന്‍, നോര്‍ത്ത് എസ്.ഐ. വിബിന്‍ദാസ്, സി.പി.ഒ.മാരായ അഫ്സല്‍, ഉസ്മാന്‍, സാനു, വിനോദ്, സാനുമോന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

First published: December 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...