കൊച്ചി: പുനലൂർ പാസഞ്ചറിലെ യാത്രക്കാരിയായ യുവതിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു. കൊല്ലം നൂറനാട് സ്വദേശിയായ ഇയാൾ നേരത്തെയും പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നു രാവിലെ ഗുരുവായൂരിൽനിന്നുള്ള പുനലൂർ പാസഞ്ചർ ട്രെയിൻ മുളന്തുരുത്തി സ്റ്റേഷൻ വിട്ടതോടെയാണ് ആക്രമണം ഉണ്ടായത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമി യുവതിയുടെ മാലയും വളയും കവർന്നെടുക്കുകയായിരുന്നു. ഭയന്ന് ട്രെയിനിൽ നിന്ന് ചാടിയപ്പോൾ പരിക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read-
പുനലൂർ പാസഞ്ചറിൽ യുവതിക്കുനേരെ ആക്രമണം; പുറത്തേക്കു ചാടിയ യുവതിക്ക് പരിക്കേറ്റുപുനലൂർ പാസഞ്ചറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ കാഞ്ഞിരമറ്റം ഒലിപ്പുറത്ത് വെച്ചാണ് ആക്രമണമുണ്ടായത്. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിയായ യുവതി ജോലിക്കായി മുളന്തുരുത്തിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ചെങ്ങന്നൂരിലെ സ്കൂളിൽ ക്ലർക്കായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. ഇന്നു രാവിലെ ജോലി സ്ഥലത്തേക്കു പോകാനാണ് യുവതി ട്രെയിനിൽ കയറിയത്. ഇവർ മാത്രമായിരുന്നു കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത്. മുളന്തുരുത്തിയിൽ വച്ച് അതെ ട്രെയിനിലെ യാത്രക്കാരൻ മറ്റൊരു കമ്പാർട്ട്മെന്റ് നിന്ന് യുവതി ഇരുന്ന കമ്പാർട്ട്മെന്റിലേക്ക് എത്തി. വാതിലുകൾ അടച്ചു. യുവതിയുടെ സമീപം എത്തിയ ഇയാൾ കയ്യിലുള്ള സ്ക്രൂഡ്രൈവർ എടുത്തു കുത്തി പരിക്കേൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, യുവതിയുടെ കഴുത്തിലെ മാല ബലംപ്രയോഗിച്ച് പൊട്ടിച്ചെടുത്തു
വളയും ഊരി വാങ്ങി. അതിക്രത്തിലും വധഭീഷണിയിലും ഭയന്ന യുവതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി.
Also Read-
ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; വർക്കല ഇടവയിൽ രണ്ടു പേർ അറസ്റ്റിൽകുറച്ചുനേരം ഡോറിൽ തൂങ്ങിക്കിടന്ന യുവതി നിലത്തേക്ക് വീഴുകയായിരുന്നു. പ്രദേശവാസികൾ ആണ് യുവതിയെ ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി. ഇവരുടെ സ്പൈനൽ കോഡിന് പൊട്ടലുണ്ട്. യുവതിയെ ക്രിറ്റിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റി. സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.അക്രമി മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ കഴിയുമെന്ന് യുവതി പറഞ്ഞതായി ഭർത്താവ് അറിയിച്ചു.
പത്തു വർഷം മുമ്പ് കേരളത്തെ ഞെട്ടിച്ച സൌമ്യ കൊലക്കേസ് സംഭവം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2011 ഫെബ്രുവരി 11ന് എറണാകുളത്തെ ജോലി സ്ഥലത്തുനിന്ന് ഷൊർണൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൌമ്യയെ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ട ശേഷമാണ് ഗോവിന്ദച്ചാമി എന്നയാൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. സംഭവത്തിൽ ഗോവിന്ദച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. സൌമ്യയെ ട്രെയിനിൽനിന്ന് തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വധശിക്ഷ റദ്ദാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.