ഇടുക്കി: ഇടുക്കി(Idukki) പൂപ്പാറയില്‍ 15 കാരിയെ കൂട്ടബലാത്സംഗം(Gang Rape) ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍(Arrest). ഇടുക്കിയിലെ ഏലത്തോട്ടത്തില്‍ ജോലിക്ക് വന്ന ദമ്പതിമാരുടെ മകളാണ് കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിന് ഇരയായത്. സാമുവല്‍, അരവിന്ദ് എന്നിവരും രണ്ടു പ്രായപൂര്‍ത്തിയാകാത്തവരുമാണ് അറസ്റ്റിലായത്.
ആണ്‍സുഹൃത്തിനൊപ്പം ഞായറാഴ്ച പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രദേശവാസികളായ നാല് പേര് ചേര്‍ന്ന് പീഡിപ്പിച്ചത്. തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഇവര്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ആണ് സുഹൃത്ത് മദ്യപിച്ചിരുന്നു.
സുഹൃത്തിനെ മര്‍ദിച്ച് ഓടിച്ചശേഷം പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്ത് ബഹളംവച്ച് ആളെക്കൂട്ടി തിരികെച്ചെന്നപ്പോഴേക്കും നാലുപേരും പെണ്‍കുട്ടിയെ തേയിലക്കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി ഇടുക്കി എസ്.പി ആര്.കറുപ്പ് സാമി സ്ഥിരീകരിച്ചിരുന്നു. ഏലത്തോട്ടത്തില്‍ ജോലിക്കായി ബംഗാളില്‍നിന്ന് മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെണ്‍കുട്ടി. ഇതേ തോട്ടത്തില്‍ പണിക്കെത്തുന്ന യുവാവിനൊപ്പമാണ് പൂപ്പാറയിലെത്തിയത്.
പ്രതിയെ പൊലീസ് ജനക്കൂട്ടത്തിനിടയില്‍ നിന്ന് മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. വെള്ളിയാഴചയാണ് ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഫോണ്‍കോള്‍ എത്തിയത്. പ്രതിയെ പോക്സോ കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.