• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇടുക്കിയിലെ ആള്‍ക്കൂട്ട ആക്രമണം; 3 പേര്‍ അറസ്റ്റില്‍


Updated: December 4, 2018, 7:34 PM IST
ഇടുക്കിയിലെ ആള്‍ക്കൂട്ട ആക്രമണം; 3 പേര്‍ അറസ്റ്റില്‍

Updated: December 4, 2018, 7:34 PM IST
മൂന്നാര്‍: ഇടുക്കി മാങ്കുളത്ത് എഴുപതുകാരനെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് മൂന്നാര്‍ പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാ്ചയായിരുന്നു അടിമാലി വാളറ തണേലി മക്കാറിന് മാങ്കുളത്ത് നിന്ന് മര്‍ദ്ദനമേറ്റത്.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മൂന്നാര്‍ പൊലീസിന്റെ അന്വേഷണം. സംഭവത്തില്‍ പ്രതിഷേധിച്ച് പത്താംമൈല്‍, ഇരുമ്പുപാലം എന്നിവിടങ്ങളില്‍ വ്യാപാരികള്‍ കടകളടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. ഓട്ടോ- ടാക്‌സികളും പണിമുടക്കി. ജനകീയ സമിതിയുടെ നേത്യത്വത്തിലായിരുന്നു സമരം.

70 കാരന് നേരെ ആള്‍ക്കൂട്ട ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസ്
Loading...

മീന്‍ വിറ്റതിനെത്തുടര്‍ന്ന് മാങ്കുളത്തെ ഒരു റിസോര്‍ട്ടില്‍ മുപ്പതിനായിരത്തോളം രൂപ മക്കാറിന് കുടിശിക നല്‍കാനുണ്ടായിരുന്നു. ഇതു ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് മക്കാര്‍ പറയുന്നത്. എന്നാല്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നാണ് മര്‍ദ്ദിച്ചവരുടെ വാദം.

First published: December 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍