• HOME
  • »
  • NEWS
  • »
  • crime
  • »
  • 'റെയിൻകോട്ടിലെ ബട്ടൺ മൃഗത്തിന്റെ കണ്ണെന്ന് തെറ്റിദ്ധരിച്ചു'; നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ

'റെയിൻകോട്ടിലെ ബട്ടൺ മൃഗത്തിന്റെ കണ്ണെന്ന് തെറ്റിദ്ധരിച്ചു'; നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ

മഹേന്ദ്രന്റെ മഴക്കോട്ടിലെ തിളങ്ങുന്ന ബട്ടണ്‍ കണ്ട് മൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിയുതിര്‍ത്തതെന്നാണ് പ്രതികളിലൊരാൾ പൊലീസിന് നൽകിയ മൊഴി. തുടര്‍ന്ന് വിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കുഴിച്ചിട്ടു.

  • Last Updated :
  • Share this:
    മൂന്നാർ പോതമേടിലെ വനത്തിനുള്ളില്‍ ആദിവാസി യുവാവിന്റെ (Tribal Youth) മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ കീഴടങ്ങി. ഇരുപതേക്കർ കുടിയിലെ മഹേന്ദ്രനെയാണ് സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് പ്രതികള്‍ പൊലീസിനോട് (Police) പറഞ്ഞു. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ രാജാക്കാട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

    Related Story- നായാട്ടിനിടെ വെടിയേറ്റു മരിച്ച ആദിവാസി യുവാവിനെ ആരുമറിയാതെ കാട്ടിനുള്ളിൽ കുഴിച്ചിട്ടു

    ഒരാഴ്ച്ചയ്ക്ക് മുന്‍പാണ് മഹേന്ദ്രനും സുഹൃത്തുക്കളും നായാട്ടിന് പോയത്. മഹേന്ദ്രന്റെ മഴക്കോട്ടിലെ തിളങ്ങുന്ന ബട്ടണ്‍ കണ്ട് മൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിയുതിര്‍ത്തതെന്നാണ് പ്രതികളിലൊരാൾ പൊലീസിന് നൽകിയ മൊഴി. തുടര്‍ന്ന് വിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കുഴിച്ചിട്ടു. മഹേന്ദ്രനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികളുടെ കീഴടങ്ങല്‍.

    Also Read- ആശുപത്രിയിലെ കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

    ജൂണ്‍ 27നാണ് മഹേന്ദ്രനെ കാണാതാകുന്നത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാജാക്കാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിൽ അന്വേഷണം നടക്കുന്നതിനിടെ സ്ഥിരമായി നായാട്ടിന് പോകാറുള്ള ബൈസൺവാലി സ്വദേശികളിൽ ഒരാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഒരാൾക്ക് വെടിയേറ്റതായുള്ള വിവരം ലഭിക്കുന്നത്. പുറത്തറിയാതിരിക്കാൻ മൃതദേഹം കുഴിച്ചിട്ടുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.

    ആശുപത്രിയിൽ പരിശോധനയ്ക്കിടെ നാലുദിവസം പ്രായമായ കുഞ്ഞ് നിലത്തുവീണു

    തിരുവനന്തപുരം: ആശുപത്രിയില്‍ പരിശോധനയ്ക്കിടെ നാല് ദിവസം പ്രായമായ കുഞ്ഞ് നിലത്തുവീണു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാഞ്ഞിരംകുളം ലൂര്‍ദ്പുരം സ്വദേശികളായ സുരേഷ് കുമാര്‍-ഷീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് നിലത്തുവീണത്.

    ചൊവ്വാഴ്ചയാണ് ഷീല ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ രക്തപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. രക്തമെടുക്കുന്നതിനായി ടേബിളില്‍ കിടത്തിയ കുഞ്ഞ് നിലത്തുവീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് നിരീക്ഷണത്തിലാണ്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

    ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കുമെന്നും കുഞ്ഞിന്‍റെ അച്ഛന്‍ സുരേഷ് കുമാര്‍ പറഞ്ഞു.

    സംഭവസമയം കുട്ടിയുടെ അമ്മൂമ്മയും നേഴ്സും അടുത്തുണ്ടായിരുന്നു എന്നാണ് സൂപ്രണ്ട് പറയുന്നത്. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു
    Published by:Rajesh V
    First published: