നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അടിമാലി പള്ളിവാസലിലെ പതിനേഴുകാരിയുടെ മരണം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു മരിച്ച നിലയിൽ

  അടിമാലി പള്ളിവാസലിലെ പതിനേഴുകാരിയുടെ മരണം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു മരിച്ച നിലയിൽ

  രേഷ്മയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയ പള്ളിവാസൽ പവർഹൗസിന് സമീപത്താണ് അരുണിന്‍റെയും മൃതദേഹം കണ്ടത്.

  സി സി ടി വി ദൃശ്യം

  സി സി ടി വി ദൃശ്യം

  • Share this:
   ഇടുക്കി: അടിമാലി-പള്ളിവാസലിലെ രേഷ്മയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. രേഷ്മയുടെ പിതൃസഹോദരനായ അനു എന്ന അരുണിനെയാണ് (28) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയ പള്ളിവാസൽ പവർഹൗസിന് സമീപത്താണ് അരുണിന്‍റെയും മൃതദേഹം കണ്ടത്.

   ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് പള്ളിവാസൽ പവർഹൗസിനു സമീപം വണ്ടിപ്പാറയിൽ രാജേഷ്–ജെസി ദമ്പതികളുടെ മകൾ രേഷ്മയെ (17) കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിനിയായ രേഷ്മ ബന്ധുവായ അരുണും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് സംശയം അരുണിലേക്ക് എത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇയാൾ താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് കത്ത് കണ്ടെടുത്ത്. 10 പേജുള്ള ഈ കത്ത് അരുൺ സുഹൃത്തുക്കൾക്ക് എഴുതിയതാണെന്ന് പൊലീസ് പറഞ്ഞിരുന്നു.

   Also Read-ഇടുക്കിയിൽ കുത്തറ്റ് മരിച്ച രേഷ്മയുടെ മൃതദേഹത്തിനടുത്ത് ബന്ധു അനുവിന്റെ മൊബൈലും ചെരുപ്പും; അന്വേഷണം ശക്തമാക്കി പൊലീസ്

   വർഷങ്ങളായി താൻ രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും കത്തിലുണ്ട്. രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെ ആരും കാണില്ലെന്നും കത്തിൽ പറയുന്നു. ഇതോടെ അരുണ്‍ ആത്മഹത്യ ചെയ്തേക്കാമെന്ന സംശയവും ബലപ്പെട്ടിരുന്നു.

   ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം. ഉളി പോലുള്ള വസ്തു ഉപയോഗിച്ച് കുത്തിയപ്പോൾ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇടതു കൈക്കും കഴുത്തിനും മുറിവുണ്ട്. മരപ്പണിക്കാരനായ അരുൺ ചെറിയ ഉളി എപ്പോഴും കയ്യിൽ കരുതിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.   ഇതിനിടെ പരിശോധനയിൽ രേഷ്മയ്ക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടത്തിനു  ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു രേഷ്മയുടെ സംസ്കാര ചടങ്ങുകൾ നടന്നത്.  കോവിഡ് സാഹചര്യത്തിൽ രേഷ്മ പഠിച്ചിരുന്ന ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ നാലു  ദിവസത്തേക്ക് അടച്ചിടാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി. സ്കൂളും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published:
   )}