ഇടുക്കി: റോഡരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെങ്കുളം സ്വദേശി നാലാനിക്കൽ ജിമ്മി ( 28 )യെ ആണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കുളം പുത്തൻപുരക്കൽ ചന്ദ്രനെ ഇന്നലെ രാവിലെ ചെങ്കുളം ഡാമിന് സമീപമാണ് റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ജോലി സ്ഥലത്തേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ചന്ദ്രൻ, അതുവഴി വന്ന ജിമ്മിയുടെ ബൈക്കിന് കൈകാണിച്ച് കയറിപ്പോവുകയായിരുന്നു. വഴിമധ്യേ ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. എന്നാൽ പരിക്കേറ്റ ചന്ദ്രനെ ആശുപത്രിയിൽ എത്തിക്കാനോ നാട്ടുകാരെ അറിയിക്കുവാനോ തയ്യാറാവാതെ ജിമ്മി ബൈക്കിൽ കടന്നു കളഞ്ഞതായി പൊലീസ് പറയുന്നു.
ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തെ തുടർന്നാണ് നാട്ടുകാരനായ ജിമ്മിയെ പൊലീസ് ഇന്ന് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. വെള്ളത്തൂവൽ സി ഐ ആർ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്.
കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച
കോഴിക്കോട് കോട്ടുളിയിൽ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവർന്നതായാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. പമ്പിലെ സെക്യൂരിറ്റി ജീവനക്കാരനെയാണ് മർദിച്ചത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മൽപ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്പ്പെടുത്തിയ ശേഷം കൈകൾ കെട്ടിയ ശേഷം കവർച്ച നടത്തുകയായിരുന്നു.
സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ പമ്പിന്റെ പരിസരത്ത് പരിശോധിക്കുന്ന നേരത്ത് കെട്ടിടത്തിന്റെ മുകൾ ഭാഗത്തുനിന്ന് താഴോട്ട് മുളകുപൊടി വിതറുകയായിരുന്നു. തുടർന്നായിരുന്നു ആക്രമണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയാണ് മോഷണം പോയത്. സെക്യൂരിറ്റി ജീവനക്കാരന്റെ കൈയിൽ ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായാണ് വിവരം. ഇത് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങളും മറ്റു പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.