• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെവിന്റെ മരണം കൊലപാതകമെന്ന് ഐ.ജി വിജയ് സാഖറെ: പ്രതികള്‍ ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെടുത്തു


Updated: June 3, 2018, 4:36 PM IST
കെവിന്റെ മരണം കൊലപാതകമെന്ന് ഐ.ജി വിജയ് സാഖറെ: പ്രതികള്‍ ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

Updated: June 3, 2018, 4:36 PM IST
കൊല്ലം: കെവിന്റെ മരണം കൊലപാതകമെന്ന് അന്വേഷണ സംഘത്തലവന്‍ ഐ.ജി വിജയ് സാഖറെ. കൊലപാതമാണെന്നതു സംബന്ധിച്ച് സംശയമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെവിന്റെത് മുങ്ങിമരണം ആണെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകളിന്മേല്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറുടെ വിദഗ്ധ അഭിപ്രായം തേടിയതായും വിജയ് സാഖറെ പറഞ്ഞു.

തെളിവെടുപ്പിന്റെ ഭാഗമായി കേസിലെ നിയാസ്, റിയാസ്, ഫസില്‍, വിഷ്ണു എന്നീ പ്രതികളെ കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കരയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രത്യേക അന്വേഷണ സംഘത്തലവന്റെ പ്രതികരണം.

കേസില്‍ ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രണ്ടുമണിയോടെയാണ് തെളിവെടുപ്പിനായി പ്രതികളെ ചാലിയക്കരയില്‍ എത്തിച്ചത്. പ്രതികളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികളില്‍ ഒരാളായ വിഷ്ണുവിന്റെ വീടിനു സമീപത്തെ തോട്ടില്‍നിന്നുമാണ് നാലു വാളുകള്‍ കണ്ടെത്തിയത്.
Loading...
തെളിവെടുപ്പിന്റെ ഭാഗമായി പ്രതികളിലൊരാളെ പൊലീസ് ആറ്റിലിറക്കി. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു തെളിവെടുപ്പ്.

ചാലിയക്കരയ്ക്ക് പിന്നാലെ പ്രതികള്‍ സംഘര്‍ഷം ഉണ്ടാക്കിയ പുനലൂര്‍ വെട്ടിത്തിട്ടയിലെ പെട്രോള്‍ പമ്പിലും എത്തിച്ച് തെളിവെടുത്തു. തിരിച്ചറിയല്‍ പരേഡ് നടക്കാനുള്ള സാഹചര്യത്തില്‍ പ്രതികളെ മുഖം മൂടി ധരിപ്പിച്ചിരുന്നു. കെവിനെ ചാലിയക്കരയില്‍ എത്തിച്ചതും മര്‍ദ്ദനവും ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ പ്രതികള്‍ വിശദീകരിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി കെവിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പുനരാവിഷ്‌കരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ തങ്ങളുടെ പിടിയില്‍ നിന്നും രക്ഷപെട്ട കെവിന്‍ ആറ്റില്‍ വീണതാണെന്ന മൊഴിയില്‍ പ്രതികള്‍ ഉറച്ചുനില്‍ക്കുകയാണ്.
First published: June 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍