നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ലൈംഗികാരോപണം: IIT കാൺപുർ അധ്യാപകന് നിർബന്ധിത വിരമിക്കൽ

    ലൈംഗികാരോപണം: IIT കാൺപുർ അധ്യാപകന് നിർബന്ധിത വിരമിക്കൽ

    ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വിദേശ വിദ്യാർഥിയാണ് സിവിൽ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്‍റ് അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നൽകിയത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      കാൺപുർ: ലൈംഗിക പീഡന ആരോപണം നേരിടുന്ന പ്രൊഫസര്‍ക്ക്  ഐഐടി കാൺപുരിൽ നിർബന്ധിത വിരമിക്കൽ നൽകുമെന്ന് റിപ്പോർട്ട്. ബോർഡ് ഓഫ് ഗവർണേർസിന്റെ അടിയന്തിര യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കാൻപുർ ഐഐടി ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു തീരുമാനം ഉണ്ടാകുന്നത്.

      ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വിദേശ വിദ്യാർഥിയാണ് സിവിൽ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്‍റ് അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. പരാതി ഒതുക്കിതീർക്കാൻ ശ്രമിച്ച ഐഐടി അധികൃതർ ഒരാഴ്ചയോളം നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നാണ് ആരോപണം. തുടർന്ന് പരാതിക്കാരി വനിതാ സെല്ലിനെയും തന്റെ എംബസിയെയും സമീപിച്ചു. എംബസി ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഐഐടി അധികൃതർ അന്വേഷണത്തിന് തന്നെ തയ്യാറായത്.

      Also Read-സുരക്ഷാ ഭീഷണി: നാവികസേനയിൽ സമൂഹ മാധ്യമങ്ങൾക്ക് നിരോധനം

      സംഭവവുമായി ബന്ധപ്പെട്ട് മറ്റ് വിദേശ വിദ്യാർഥികളെയും ഫാക്കൽറ്റി അംഗങ്ങളെയും ജീവനക്കാരെയും ചോദ്യം ചെയ്യുകയും സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. വിവിധ തലങ്ങളിലായി മൂന്ന് മാസത്തോളം നടന്ന അന്വേഷണത്തിനൊടുവിൽ പ്രൊഫസർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

      'ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആരോപണവിധേയനായ പ്രൊഫസർക്ക് നിർബന്ധിത വിരമിക്കൽ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. വിരമിക്കലിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു' എന്നാണ് ഐഐടിയിലെ ഒരു മുതിർന്ന അംഗം അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.
      Published by:Asha Sulfiker
      First published:
      )}