• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പണം വെച്ച് ചീട്ടുകളിച്ച 9 അംഗ സംഘം അറസ്റ്റിൽ ; 1.43 ലക്ഷം രൂപയും വാഹനങ്ങളും പിടിച്ചെടുത്ത് പൊലീസ്

Arrest | പണം വെച്ച് ചീട്ടുകളിച്ച 9 അംഗ സംഘം അറസ്റ്റിൽ ; 1.43 ലക്ഷം രൂപയും വാഹനങ്ങളും പിടിച്ചെടുത്ത് പൊലീസ്

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

  • Share this:
    കൊല്ലം: ഓയൂരില്‍ വന്‍തുക വെച്ച് ചീട്ടുകളിക്കുന്ന സംഘത്തെ പൊലീസ് (Arrest) അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 1.43 ലക്ഷം രൂപയും രണ്ടു ബൈക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

    വെളിനല്ലൂര്‍ പിറവന്‍തോട് ചരുവിള പുത്തന്‍വീട്ടില്‍ നസീര്‍ (38), ഇളമാട് കാരാളിക്കോണം അക്കരവിള വീട്ടില്‍ ഷജീര്‍ (37), കുരിയോട് ലിജോ ഭവനില്‍ ലിജു (36) , ഇളമാട് കാരാളിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ ഷൈജു (37), ഇളമാട് കാരാളിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ ഷഫീക് (35), വെളിനല്ലൂര്‍ വട്ടപ്പാറ ആലുവിള വീട്ടില്‍ അനീസ് (35), വെളിനല്ലൂര്‍ വട്ടപ്പാറ അനസ് മന്‍സിലില്‍ അന്‍സാരി (30), വെളിനല്ലൂര്‍ വട്ടപ്പാറ പെരുംപുരം പറങ്കിമാംവിള വീട്ടില്‍ നാസര്‍ (60), ഇളമാട് കാരാളിക്കോണം അസംകോണം വീട്ടില്‍ നൗഷാദ് (45) എന്നിവരാണ് അറസ്റ്റിലായത്.

    ഇളമാട് തോട്ടത്തറ പാലത്തിനു സമീപമുള്ള തങ്കച്ചന്റെ വരാന്തയിലിരുന്നാണ് ചീട്ടുകളി നടന്നിരുന്നത്. ചടയമംഗലം എസ്.എച്ച്.ഒ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മോനിഷ്, എസ്.ഐ സലിം, സി.പി.ഒമാരായ അന്‍സിലാല്‍, അരുണ്‍, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടകൂടിയത്.

    മൂന്ന് വയസ്സുള്ള മകനെ ആസിയ കൊന്നത് സുഹൃത്തിനൊപ്പം ജീവിക്കാൻ; കുഞ്ഞുള്ള കാര്യവും മറച്ചുവെച്ചു

    മൂന്നു വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് (Mother killed Three year old son) സുഹൃത്തിനൊപ്പം ജീവിക്കാനാണെന്ന് മൊഴി. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീർ - ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനാണ് ഇന്നലെ കൊല്ലപ്പെട്ടത് (Murder). കേസിൽ അമ്മ ആസിയയെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു.

    തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകനെ കൊലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണെന്ന് ആസിയ മൊഴി നൽകിയത്. ഒരു വർഷത്തോളമായി ആസിയയും ഭർത്താവ് മുഹമ്മദ് ഷമീറും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഷമീറിന് സംസാരശേഷി കുറവുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞതോടെ മറ്റൊരാളുമായി ആസിയ സൗഹൃദത്തിലായി.

    Also Read-പാലക്കാട്ടെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം; ശ്വാസംമുട്ടിച്ചു കൊന്നു; അമ്മ അറസ്റ്റില്‍

    എന്നാൽ കുഞ്ഞുള്ള വിവരം ഇവർ സുഹൃത്തിനോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആസിയയ്ക്ക് കുഞ്ഞുള്ള വിവരം സുഹൃത്ത് അറിഞ്ഞതോടെ തർക്കമായതായി പൊലീസ് പറയുന്നു. സുഹൃത്ത് തന്നിൽ നിന്ന് അകലുന്നു എന്ന് കണ്ടതോടെ അതിന് കാരണക്കാരൻ കുഞ്ഞാണെന്ന് പറഞ്ഞ് ആസിയ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി.
    Published by:Jayashankar AV
    First published: