• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പരസ്ത്രീ ബന്ധം ഭാര്യ കൈയ്യോടെ പൊക്കി; ഭാര്യയുടെ നഗ്ന ചിത്രം പരസ്യപ്പെടുത്തി ഭര്‍ത്താവിന്റെ പ്രതികാരം


Updated: July 11, 2018, 5:38 PM IST
പരസ്ത്രീ ബന്ധം ഭാര്യ കൈയ്യോടെ പൊക്കി; ഭാര്യയുടെ നഗ്ന ചിത്രം പരസ്യപ്പെടുത്തി ഭര്‍ത്താവിന്റെ പ്രതികാരം

Updated: July 11, 2018, 5:38 PM IST
അജ്മാന്‍: മറ്റൊരാളുടെ ഭാര്യയായ കാമുകിയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിന് ഭാര്യയുടെ നഗ്‌നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഭര്‍ത്താവിന് തടവ് ശിക്ഷ. അജ്മാനിലാണ് സംഭവം. ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ യുവാവിന് കോടതി ആറു മാസത്തെ ജയില്‍ശിക്ഷയും 100,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്.

സ്വകാര്യതാലംഘനം, വൈവാഹിക രഹസ്യങ്ങള്‍ പുറത്തുവിടല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയ അജ്മാന്‍ കോടതി ഇയാളെ നാടുകടത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

കാമുകിയുമായുള്ള ബന്ധം ഭാര്യ പിടിച്ചതോടെ വാട്സ്ആപ്പ്, ഐഎംഒ എന്നിവയിലൂടെയാണ് ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് പ്രതികാരം ചെയ്തത്. മദ്യപാനത്തെയോ പരസ്ത്രീ ബന്ധത്തെയോ ചോദ്യം ചെയ്താന്‍ തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവ് നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

സ്വന്തം ഭര്‍ത്താവ് തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത് അയാളുടെ പോണില്‍ നിന്നുതന്നെയാണ് മനസിലാക്കിയതെന്നും ഭാര്യ മൊവി നല്‍കി. മദ്യപിച്ച് അവശനായി വീട്ടിലെത്തിയ ദിവസം താന്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭാര്യയുടെ ചിത്രങ്ങള്‍ അയച്ചെന്നു കാട്ടി കാമുക്ക് അയച്ച സന്ദേശങ്ങള്‍ കണ്ടെത്തി. ഇതിനിടെ താന്‍ ഇക്കാര്യം അറിഞ്ഞെന്നു മനസിലാക്കിയ ഭര്‍ത്താവ് അക്രമാസക്തനായി. ഇതോടെ കുട്ടികളുമായി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവിനെ കണ്ടെത്താനായില്ലെന്നും ഇവര്‍ പറയുന്നു. ഭര്‍ത്താവിന്റെ അഭാവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

 
First published: July 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍