രാജ്യാന്തര കോളുകള്‍ക്കായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: സെർവർ ചൈനയിൽ;കോടികള്‍ തട്ടിയ മലയാളി പിടിയില്‍
രാജ്യാന്തര കോളുകള്‍ക്കായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: സെർവർ ചൈനയിൽ;കോടികള്‍ തട്ടിയ മലയാളി പിടിയില്‍
മുംബൈ ക്രൈംബ്രാഞ്ചും കരസേന രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹിലാൽ വലയിലായത്.
ഹിലാൽ
Last Updated :
Share this:
മുംബൈ: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ മലയാളി അറസ്റ്റിൽ. പാലക്കാട് സ്വദേശിയെ മലപ്പുറം ജില്ലയില്‍ നിന്നു മുംബൈ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര ഫോണ്‍കോളുകള്‍ വഴിമാറ്റി പണം തട്ടിയിരുന്ന സംഘത്തിലെ തച്ചറയില്‍ ഹിലാല്‍ മുഹമ്മദ് കുട്ടി (34) യാണ് പിടിയിലായത്.
മുംബൈ ക്രൈംബ്രാഞ്ചും കരസേന രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹിലാൽ വലയിലായത്. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചൈന സ്വദേശിനി അലിഷയാണ് ഈ സംഘത്തിന്റെ നേതാവ്. എന്നാൽ ഹിലാല്‍ ആണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.
ചങ്ങരംകുളവും യുപിയില്‍ നോയിഡയും ആയിരുന്നു പ്രവര്‍ത്തനകേന്ദ്രങ്ങള്‍. സെര്‍വര്‍ ചൈനയിലും. 8 വര്‍ഷം മുന്‍പു ഹിലാൽ യുഎഇയില്‍ ജോലിക്കു പോയിരുന്നു. അവിടെവച്ചാണ് അലിഷയെ പരിചയപ്പെട്ടതെന്നും പൊലീസിനോട് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.