ചാലക്കുടിപുഴയുടെ തീരത്തെ വാറ്റു കേന്ദ്രം തകർത്തു ; 1200 ലിറ്റർ വാഷ് പിടികൂടി
ചാലക്കുടിപുഴയുടെ തീരത്തെ വാറ്റു കേന്ദ്രം തകർത്തു ; 1200 ലിറ്റർ വാഷ് പിടികൂടി
ഉദ്യോഗസ്ഥർക്ക് നേരിട്ട് എത്തിച്ചേരാൻ കഴിയാത്തതിനാൽ ഫയർഫോഴ്സിൻ്റെ സഹായത്തോടെ ഫൈബർ ബോട്ടും വള്ളവും ഉപയോഗിച്ച് കുത്തൊഴുക്കുള്ള ചാലക്കുടി പുഴയോരങ്ങളിൽ തിരച്ചിൽ നടത്തിയത്.
തൃശ്ശൂർ : ചാലക്കുടി പുഴയുടെ തീരങ്ങളിൽ അനധികൃതമായി പ്രവർത്തിച്ച വൻ വാറ്റു കേന്ദ്രം തകർത്തു. വ്യാവസായിക അടിസ്ഥാനത്തിൽ വിൽപന നടത്തുന്ന കേന്ദ്രമാണ് അതിസാഹസികമായി തകർത്തത്. എക്സൈസ്, പൊലീസ്, ഫയർഫോഴ്സ് എന്നീ ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലൂടെയായിരുന്നു നീക്കം.
ഉദ്യോഗസ്ഥർക്ക് നേരിട്ട് എത്തിച്ചേരാൻ കഴിയാത്തതിനാൽ ഫയർഫോഴ്സിൻ്റെ സഹായത്തോടെ ഫൈബർ ബോട്ടും വള്ളവും ഉപയോഗിച്ച് കുത്തൊഴുക്കുള്ള ചാലക്കുടി പുഴയോരങ്ങളിൽ തിരച്ചിൽ നടത്തിയത്.
മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ ചാലക്കുടി മേലൂർ വില്ലേജിൽ ചൂണ്ടാണികടവ് പരിസരത്ത് നിന്ന് ചാരായം വാറ്റുന്നതിന് പാകമായ 1200 ലിറ്റർ വാഷ് കണ്ടെത്തി കേസെടുത്തു. പ്രതികളെക്കുറിച്ച് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ശക്തമായ പട്രോളിംഗ് തുടർന്നും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.