• HOME
  • »
  • NEWS
  • »
  • crime
  • »
  • ബ്യൂട്ടി പാര്‍ലറിന്‍റെ മറവില്‍ അനാശാസ്യം; തൊടുപുഴയില്‍ യുവതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റില്‍

ബ്യൂട്ടി പാര്‍ലറിന്‍റെ മറവില്‍ അനാശാസ്യം; തൊടുപുഴയില്‍ യുവതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റില്‍

പോലീസ് റെയ്ഡിനായെത്തിയപ്പോള്‍ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാര്‍ലറിലുണ്ടായിരുന്നത്.

  • Share this:

    തൊടുപുഴയില്‍ ബ്യൂട്ടിപാര്‍ലറിന്‍റെ മറവില്‍ പ്രവര്‍ത്തിച്ച അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ലാവ ബ്യൂട്ടിപാര്‍ലറിലാണ്  ഇന്നലെ റെയ്ഡ് നടന്നത്. മലയാളി യുവതികള്‍ ഉള്‍പ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത മസാജിങ് സെന്‍ററും അനാശാസ്യ പ്രവര്‍ത്തനങ്ങളും ബ്യൂട്ടിപാര്‍ലറിനെ മറയാക്കി പ്രവര്‍ത്തിക്കുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിവൈഎസ്പി  മധു ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തിയത്.

    സംഭവത്തിന് പിന്നാലെ പാര്‍ലര്‍ ഉടമ ഒളിവില്‍ പോയി. പോലീസ് റെയ്ഡിനായെത്തിയപ്പോള്‍ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാര്‍ലറിലുണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Also Read- ജിമ്മില്‍ വ്യായാമത്തിനിടെ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മലയാളി പ്രന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍

    കോട്ടയം കാണാക്കാരി സ്വദേശി ടി.കെ സന്തോഷ് കുമാറാണ്  ലാവാ ബ്യൂട്ടി പാര്‍ലറിന്‍റെ ഉടമ. ബ്യൂട്ടിപാര്‍ലറിന്‍റെ ലൈസന്‍സ് മാത്രമുള്ള സ്ഥാപനം മസാജിങ് സെന്‍ററായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉടമയുടെ അറിവോടെയാണ് ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

    ഒളിവില്‍ പോയ ഉടമ സന്തോഷ് കുമാറിന് ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങളുണ്ടെന്ന വിവരം  പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപിക്കുമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു. അറസ്റ്റിലായ അഞ്ചുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു.

    Published by:Arun krishna
    First published: