Breaking: നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ

പോക്‌സോ നിലവില്‍ വന്നതിനു ശേഷം 2018 ഏപ്രില്‍ മാസം 21-നു ഭേദഗതി ചെയ്ത 376 എബി എന്നീ വകുപ്പ് പ്രകാരം കുറ്റക്കാരനെന്നു കണ്ടെത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.

News18 Malayalam | news18-malayalam
Updated: December 4, 2019, 5:48 PM IST
Breaking: നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ
News18 malayalam
  • Share this:





നാലു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാൽപ്പത്താറുകാരന് മരണം വരെ തടവു ശിക്ഷ.കാസർകോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപാടി സ്വദേശി വി.എസ്.രവീന്ദ്രനെയാണ് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.പോക്സോ നിയമ ഭേദഗതിക്ക് ശേഷമുള്ള സംസ്ഥാനത്ത് രജീസ്റ്റർ ചെയ്ത ആദ്യ കേസിലാണ് വിധി.

Also Read- 'ബലാത്സംഗം ചെയ്യാൻ വരുന്നവന് കോണ്ടം നൽകുക; അവനുമായി ലൈംഗികമായി സഹകരിക്കുക'; സംവിധായകന്റെ ഉപദേശം

2018 ഒക്ടോബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പട്ടിക വർഗ്ഗ വിഭാഗത്തില്‍ പെട്ട നാലു വയസ്സുകാരിയെയാണ് ക്വാര്‍ട്ടേഴ്‌സിലെ താമസിക്കാരനായ പ്രതി പീഡിപ്പിച്ചത്. പോക്‌സോ നിയമത്തിൽ ഭേദഗതി വന്നതിനു ശേഷം രജിസ്റ്റർ ചെയ്ത കേസിൽ കാര്യക്ഷമ‌മായ അന്വേഷണം നടന്നു.2018 ഏപ്രില്‍ മാസം 21-നു ഭേദഗതി ചെയ്ത 376 എ ,ബി വകുപ്പ് പ്രകാരം രവീന്ദ്രൻ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുകയും ചെയ്തു.12 വയസിനു താഴെ പ്രായമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷയനുസരിച്ചാണ് രവീന്ദ്രനെ മരണം വരെ ജയിൽ ശിക്ഷ നൽകാൻ കോടതി തീരുമാനിച്ചത്.

കേസില്‍ പ്രോസിക്യൂഷന്‍ 22 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകള്‍ ഹാജരാക്കി. ബേഡകം പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായ്ക് ആണ് അന്വേഷിച്ച് കുറ്റുപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.ശശികുമാർ നിയമ ഭേദഗതിക്കു ശേഷമുള്ള ആദ്യ കേസെന്ന തരത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി പ്രതിയ്ക്ക് ശിക്ഷ വിധിക്കുകയായിരുന്നു.



First published: December 4, 2019, 4:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading