നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവതി വെടിയേറ്റ് മരിച്ചു; തലയ്ക്ക് വെടിയേറ്റ സഹപാഠി ഗുരുതരാവസ്ഥയിൽ: ത്രികോണപ്രണയം ദുരന്തത്തിൽ കലാശിച്ചെന്ന് സംശയം

  യുവതി വെടിയേറ്റ് മരിച്ചു; തലയ്ക്ക് വെടിയേറ്റ സഹപാഠി ഗുരുതരാവസ്ഥയിൽ: ത്രികോണപ്രണയം ദുരന്തത്തിൽ കലാശിച്ചെന്ന് സംശയം

  കുറ്റക്കാര്‍ക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിട്ടുണ്ട്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ലക്നൗ: ഉത്തർപ്രദേശിൽ കോളജ് വിദ്യാർഥിനി വെടിയേറ്റ് മരിച്ചു. ഝാൻസി ചാണക്യപുരി സ്വദേശി ക്രിതിക ത്രിപാഠിയാണ് വീടിനുള്ളിൽ വച്ച് വെടിയേറ്റ് മരിച്ചത്. ഇവരുടെ സഹപാഠിയായ ഹുകും ചന്ദ് ഗുർജാർ എന്ന യുവാവിനും വെടിയേറ്റിട്ടുണ്ട്. കോളജ് ക്ലാസ് മുറിയിൽ വച്ചാണ് ഇയാൾക്ക് വെടിയേൽക്കുന്നത്. തലയുടെ പിൻഭാഗത്ത് വെടിയേറ്റ ഗുർജാറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ അവസ്ഥ അതീവ ഗുരുതരമാണെന്നാണ് ഝാൻസി എസ് പി ദിനേശ് കുമാർ അറിയിച്ചിരിക്കുന്നത്.

   Also Read-നിരോധിത ലഹരിമരുന്നുമായി യുവമോർച്ച വനിതാ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ; ഗൂഢാലോചനയെന്ന് ബിജെപി

   സംഭവത്തിൽ മൻഥൻ സിംഗ് സെങ്കാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും ദേശനിർമ്മിത പിസ്റ്റളും തിരകളും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് ബുന്ദേൽഖണ്ഡ് കോളജിൽ ബിരുദാനന്തര ബിരുദം അവസാനവർഷ വിദ്യാർഥികളാണ് കൊല്ലപ്പെട്ട ക്രിതികയും പരിക്കേറ്റ ഗുർജാറും. പ്രതി മൻഥനും ഇവരുടെ പരിചയക്കാരനാണെന്നാണ് റിപ്പോർട്ട്.  ത്രികോണ പ്രണയബന്ധം കൊലപാതകത്തിൽ കലാശിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

   Also Read-വിവാഹമോചനം നേടാതെ നാല് വിവാഹങ്ങൾ; ആദ്യഭാര്യയുടെ പരാതിയിൽ 45കാരനായ അധ്യാപകൻ അറസ്റ്റിൽ

   ഗുർജാറിനെ വകവരുത്താനായി ക്ലാസ് മുറിയിലെത്തിയ പ്രതി, ബോർഡിൽ ഒരു ഹൃദയം വരച്ച് 'മൻഥൻ അവസാനിപ്പിക്കുന്നു' എന്ന് കുറിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് പ്രണയമാണ് ഇത്തരമൊരു കൃത്യത്തിലേക്ക് യുവാവിനെ നയിച്ചതെന്ന സൂചന പൊലീസ് നൽകിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്ന  സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിട്ടുണ്ട്.   സമാനമായ മറ്റൊരു സംഭവത്തിൽ ഇടുക്കി സ്വദേശിനിയായി 17 കാരി കുത്തേറ്റ് മരിച്ചു. ബയസണ്‍വാലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും രേഷ്മ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

   വിശദമായ അന്വേഷണത്തില്‍ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നുവെന്നും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പവര്‍ഹൗസിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുനിന്ന് പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് അന്വഷണം ആരംഭിച്ചു. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
   Published by:Asha Sulfiker
   First published: