• HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടിൽ തനിച്ച് താമസിച്ചിരുന്ന അമ്പതുകാരന്റെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ

വീട്ടിൽ തനിച്ച് താമസിച്ചിരുന്ന അമ്പതുകാരന്റെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ

മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഡൽഹിയിൽ അമ്പതുകാരന്റെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച ഡൽഹിയിലെ സീലംപൂർ ഏരിയയിലാണ് സംഭവം. രാത്രി 7.15 ഓടെയാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്.

    സാക്കിർ (50) എന്നയാളാണ് മരിച്ചത്. മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽ ആരും ഫോൺ എടുക്കാത്തതിനെ തുടർന്ന് ബന്ധുവായ സ്ത്രീ നേരിട്ട് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

    സാക്കിർ വീട്ടിൽ തനിച്ചായിരുന്നു താമസമെന്ന് പൊലീസ് പറയുന്നു. ഭാര്യയും മക്കളും അൽപം അകലെ മറ്റൊരു വീട്ടിലായിരുന്നു താമസം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

    Also Read- വാക്കുതർക്കത്തിനൊടുവിൽ മലയാളി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി; കർണാടകയിൽ 8 പേർ അറസ്റ്റിൽ

    സംഭവ സ്ഥലത്ത് ഫോറൻസിക് ടീമെത്തി പരിശോധന നടത്തി

    മദ്യപിച്ചാൽ 'റോക്കി ഭായി' ആകും; ഭാര്യ എതിരാളിയും; ഭാര്യയെ ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ

    മദ്യപിച്ചശേഷം ഭാര്യയെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ. ഇടുക്കി അണക്കര സ്വദേശി പുല്ലുവേലിൽ ജിഷ്ണുദാസ് ആണ് അറസ്റ്റിലായത്. ജിഷ്ണുദാസ് മദ്യപിച്ച ശേഷം, ഭാര്യയെ ഉപദ്രവിയ്ക്കുന്നത് പതിവായിരുന്നു.

    കെജിഎഫ് സിനിമയിലെ നായക കഥാപാത്രം റോക്കി ഭായി ആണ് താൻ എന്ന് പറഞ്ഞായിരുന്നു മർദ്ദനം. കൈയിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച്, മുഖത്ത് ക്രൂരമായി മർദിച്ചിരുന്നു. കഴിഞ്ഞ ദിവസം, വിവരം അറിഞ്ഞെത്തിയ ഭാര്യാ പിതാവിന്റെ മുൻപിൽ വെച്ചും മർദനം തുടർന്നു.

    കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിയ്ക്കുന്നതും പതിവായിരുന്നു. ഇതോടെയാണ്, വീട്ടുകാർ വണ്ടൻമേട്  പോലീസിൽ പരാതി നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
    Published by:Naseeba TC
    First published: