തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിക്കുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് 627 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ജനുവരി മുതൽ മെയ് വരെയുള്ള കണക്ക് പ്രകാരമാണിത്. കഴിഞ്ഞ വർഷം ആകെ രജിസ്റ്റർ ചെയ്തത് 1143 ലൈംഗിക പീഡന കേസുകളാണ് . സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം വർദ്ധിക്കുന്നുവെന്ന് തെളിയിക്കുന്ന കൃത്യമായ കണക്കാണിത്.
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഈ വർഷം ഇതുവരെ 89 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തത് ഈ ഇനത്തിൽ 197 കേസുകളാണ്. കുട്ടികൾക്കെതിരായ മറ്റ് അതിക്രമങ്ങൾക്ക് 897 കേസുകൾ അഞ്ചു മാസത്തിനിടെ മാത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇത് 2242 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കുട്ടികൾക്കെതിരായ മൊത്തം അതിക്രമകേസുകൾ അഞ്ചു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1649 എണ്ണമാണ്. കഴിഞ്ഞ വർഷം ആകെ ഇത് 3628 കേസുകൾ ആയിരുന്നു. പോലീസ് ക്രൈം സ്റ്റാറ്റിറ്റിക്സ് ഔദ്യോഗിക കണക്കുപ്രകാരം വ്യക്തമാവുന്നത് സംസ്ഥാനത് കുട്ടികൾക്കെതിരായ അതിക്രമകേസുകളിൽ വലിയ വർധനവ് ഉണ്ടാകുന്നുവെന്നാണ്.
2019 ൽ ആണ് കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ വലിയ വർദ്ധനവുണ്ടായത്. 4553 കേസുകളാണ് ആ വർഷം ആകെ റിപ്പോർട്ട് ചെയ്തത്. 1313 ലൈംഗിക പീഡന കേസുകൾ ഇതിൽ ഉൾപ്പെടുന്നു.
കോഴിക്കോട് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽപത്തുവയസുകാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ കോഴിക്കോട് വെള്ളയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ അറസ്റ്റിലായി. തീരപ്രദേശത്തെ ഒരു കോളനിയില്‍ മൂന്നു മാസം മുന്‍പാണ് സംഭവം നടന്നത്. മാതാപിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷം പത്തുവയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ വിവരം കുട്ടി രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവർ കാര്യമായി എടുത്തില്ല.
എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടുകാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഈ വിഷയം ഉയർന്നു വരികയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ തമ്മിലുളള വഴക്ക് അയൽക്കാർ കേട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അയൽക്കാർ തന്നെ വിഷയം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്തുവയസുകാരി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി.
പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് പരാതി എഴുതി വാങ്ങിയ പൊലീസ് പിന്നീട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പതിനൊന്നും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പിടിയിലായത്. പെൺകുട്ടിയുടെ വീടിന് സമീപത്തുള്ളവരാണ് ഇവർ. പ്രതികളായ കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.
ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 46കാരനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട്, പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ചേന്നിരിക്കല്‍ സജി (46)യാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനും ഇയാള്‍ മുന്‍പ് അറസ്റ്റിലായിട്ടുണ്ട്.
Also Read-
'നിർഭയ' മോഡൽ പീഡനം; മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടവിൽ അതിക്രൂരമായി പീഡിപ്പിച്ചുയുവതിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അവിടെയെത്തി ലൈംഗികമായി പീഡിപ്പിക്കാനാണ് സജി ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ സജി ഓടി രക്ഷപെടുകയായിരുന്നു. 2019 ല്‍ പോത്താനിക്കാട് പോലീസ് പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. റിമാൻഡിലായിരുന്ന ഇയാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.