നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Domestic violence| മരുമകളുടെ ഉച്ചമയക്കം ഇഷ്ടപ്പെട്ടില്ല; ഭർത്താവും മാതാപിതാക്കളും യുവതിയെ മർദിച്ചു

  Domestic violence| മരുമകളുടെ ഉച്ചമയക്കം ഇഷ്ടപ്പെട്ടില്ല; ഭർത്താവും മാതാപിതാക്കളും യുവതിയെ മർദിച്ചു

  അതിരാവിലെ എഴുന്നേൽക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം ഉറക്കം വരുന്നത് പതിവായിരുന്നുവെന്നും യുവതി

  • Share this:
   ഭർതൃവീട്ടിൽ (in-laws house)ഉച്ചയ്ക്ക് ശേഷം മയങ്ങിയതിന്റെ (afternoon naps) പേരിൽ യുവതിക്ക് മർദനം. ഗുജറാത്തിലെ ഷാഹിബാഗ് സ്വദേശിയായ ഇരുപത്തിനാലുകാരിയെയാണ് ഭർത്താവും മാതാപിതാക്കളും( in-laws) ചേർന്ന് മർദിച്ചത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. മരുമകൾ പകൽ സമയത്ത് ഉറങ്ങുന്നതിനെ ഭർതൃവീട്ടുകാർ എതിർത്തിരുന്നു.

   2016 ലാണ് യുവതി ഗുജറാത്തിലെ മെഹസാന സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഭർത്താവിനും മാതാപിതാക്കൾക്കുമൊപ്പമായിരുന്നു യുവതിയുടെ താമസം. ഉച്ചഭക്ഷണത്തിന് ശേഷം മയങ്ങാൻ ഭർത്താവിന്റെ മാതാപിതാക്കൾ അനുവദിച്ചിരുന്നില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ദിവസവും അതിരാവിലെ എഴുന്നേൽക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം ഉറക്കം വരുന്നത് പതിവായിരുന്നുവെന്നും യുവതി പറയുന്നു.

   ഉച്ചമയക്കത്തിന്റെ പേരിൽ ആദ്യം മർദിച്ചത് ഭർത്താവാണെന്ന് പരാതിയിൽ യുവതി പറഞ്ഞു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ ഭർത്താവുമായി വിഷയത്തിൽ രമ്യതയിൽ എത്തിയതിനെ തുടർന്ന് യുവതി വീണ്ടും ഭർതൃവീട്ടിൽ തിരിച്ചെത്തി. ഗർഭിണിയായിരുന്ന സമയത്ത് ഭർത്താവോ വീട്ടുകാരോ സഹായിച്ചിരുന്നില്ലെന്നും തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

   2017 സെപ്റ്റംബർ 18 നാണ് യുവതിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. ആൺകുഞ്ഞിന് ജന്മം നൽകാത്തതിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്തതായി യുവതി വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരി 7 ന് ഭർത്താവ് യുവതിയെ ഉപേക്ഷിച്ചു.
   Also Read-കാട്ടുപന്നിയെ ഓടിക്കാന്‍ പോയ ആള്‍ വെടിയേറ്റ് മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്; ദുരൂഹത

   തുടർന്ന് പ്രാദേശിക നേതാക്കളടക്കം ഇടപെട്ടെങ്കിലും യുവതിയെ സ്വീകരിക്കാൻ ഭർത്താവ് തയ്യാറായില്ല. ഇതോടെയാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്.

   വിഷാദ രോഗം മൂർച്ഛിച്ചു; രണ്ട് മക്കളെയടക്കം 5 പേരെ വെട്ടിക്കൊന്ന് യുവാവ്

   വിഷാദരോഗം (Suffering from depression|)മൂർച്ഛിച്ചയാൾ പ്രകോപിതനായി സ്വന്തം മക്കളെയടക്കം അഞ്ച് പേരെ വെട്ടിക്കൊന്നു (Murder). വെള്ളിയാഴ്ച്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടും.

   ത്രിപുരയിലെ ഖോവേയിലാണ് സംഭവം നടന്നത്. പ്രദീപ് ദേവ്റായി എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാൾ കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് പൊലീസ് പറയുന്നു. വിഷാദ രോഗം മൂലം മറ്റുള്ളവരോട് സംസാരിക്കുന്നത് പ്രദീപ് അവസാനിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് പ്രകോപിതനായുള്ള ആക്രമണം.

   വെള്ളിയാഴ്ച്ച രാത്രി പെട്ടെന്ന് പ്രകോപിതനായ പ്രദീപ് മൺവെട്ടി ഉപയോഗിച്ച് കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു.  രണ്ട് പെൺമക്കളേയും മൂത്ത സഹോദരനേയുമാണ് പ്രദീപ് വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിന്റെ ഭാര്യ മീന ചികിത്സയിലാണ്. പ്രദീപിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരുന്നതിനാലാണ് മീനയുടെ ജീവൻ രക്ഷപ്പെട്ടത്.

   മക്കളേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷം മൺവെട്ടിയുമായി വീടിന് പുറത്തിറങ്ങിയ പ്രദീപ് അയൽവീടുകളിലും ഓടിക്കയറാൻ ശ്രമിച്ചു. പേടിച്ചരണ്ട അയൽവാസികൾ വാതിൽ അടക്കുകയായിരുന്നു. അയൽവാസികളിൽ ചിലർ പ്രദീപിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റു ചിലർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

   ഈ സമയത്ത് സമീപത്ത് എത്തിയ ഓട്ടോറിക്ഷയേയും പ്രദീപ് ആക്രമിച്ചു. ഓട്ടോയിലുണ്ടായിരുന്ന കൃഷ്ണ ദാസ്, മകൻ കരൺബീർ എന്നിവരെ കയ്യിലുണ്ടായിരുന്ന മൺവെട്ടി കൊണ്ട് വെട്ടി. കൃഷ്ണദാസ് സംഭവസ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കരൺബീർ ചികിത്സയിലാണ്.

   പൊലീസെത്തി പ്രദീപിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സത്യജിത്ത് മാലിക് എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. പ്രദീപിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ സത്യജിത് മാലിക് എന്ന ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് മരണപ്പെട്ടു.

   നിരവധി പേർക്ക് പ്രദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.
   Published by:Naseeba TC
   First published:
   )}