ഭോപ്പാൽ: കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ബെത്തൂൽ ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട 14 വയസുള്ള പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്.
ഫെബ്രുവരി 25 ചൊവ്വാഴ്ച ആയിരുന്നു സംഭവം. 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ മഹാരാഷ്ട്രയിലെ നാഗ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് സംബന്ധിച്ച് പരാതി ലഭിച്ചില്ലെന്നും പെൺകുട്ടിയുടെ ആത്മഹത്യയാണ് സംഭവം വെളിച്ചത്ത് കൊണ്ടുവന്നതെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടി നാല് തവണയെങ്കിലും കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒന്നരമാസം മുമ്പാണ് പെൺകുട്ടി അവസാനമായി കൂട്ട ബലാത്സംഗത്തിന് ഇരയായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി പഠനത്തോടൊപ്പം ഒരു കാറ്ററിംഗ് യൂണിറ്റിൽ ജോലിയും ചെയ്തിരുന്നു. ഈ സ്ഥാപനത്തിലെ സഹപ്രവർത്തകരായ മൂന്നുപേരാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. മൂന്നുമാസം മുമ്പ് ആയിരുന്നു ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗം നടത്തിയത്. അതിനു ശേഷം നിരന്തരം ഉപദ്രവിച്ചെന്നും ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നു.
പെൺകുട്ടി ആശുപത്രിയിൽ പൊള്ളലേറ്റ് കിടന്നപ്പോൾ നൽകിയ മരണമൊഴിയിലും പ്രതികളുടെ പേര് പറഞ്ഞിരുന്നു.
അതേസമയം, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ സന്ദീപ് ഹിസാരെ, നിതേഷ് നാഗലേ എന്നിവരെ അറസ്റ്റ് ചെയ്തതായി ബേതുൽ അഡിഷണൽ പൊലീസ് സൂപ്രണ്ട് ശ്രദ്ധ ജോഷി പറഞ്ഞു. അതേസമയം, പ്രതികളിൽ മൂന്നാമത്തെയാൾ ഒളിവിലാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.