ഇന്റർഫേസ് /വാർത്ത /Crime / Diwali | ദീപാവലി ആഘോഷമാക്കി ആശുപത്രി ജീവനക്കാര്‍; മധ്യപ്രദേശില്‍ ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ചു

Diwali | ദീപാവലി ആഘോഷമാക്കി ആശുപത്രി ജീവനക്കാര്‍; മധ്യപ്രദേശില്‍ ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ജീവനക്കാര്‍ ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു

  • Share this:

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി(pregnant woman) മരിച്ചു(Died). ജീവനക്കാര്‍ ദീപാവലി(Diwali) ആഘോഷിക്കാന്‍ പോയിരുന്നതായും രോഗിയെ ശ്രദ്ധിക്കാതിരുന്നതുമാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രി ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് 26കാരി മരിക്കുന്നത്.

ജീവനക്കാര്‍ ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഡോക്ടറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്യുകയും അഞ്ചു ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഈ അഞ്ചു പേരെ ഗൈനോക്കോളജി വിഭാഗത്തില്‍ നിന്ന് നീക്കിയതായി കോളേജ് വാക്താവ് അറിയിച്ചു.

യുവതിയുടെ ഭര്‍ത്താവും ആശുപത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം നല്‍കിയ ഇഞ്ചക്ഷനുകളാണ് ഭാര്യയുടെ മരണത്തിന് കാരണമെന്നാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്.

യുവതിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയച്ചെന്നും, എന്നാല്‍ ഇതുവരെ സംശയാസ്പദമായി ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആന്തരിക പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മെഡിക്കല്‍ കോളേജ് വാക്താവ് ഡോ. ഉമേഷ് പട്ടേല്‍ പറഞ്ഞു.

Also Read-SC/ST Act | തമിഴ്നാട്ടില്‍ എസ്‌സി/എസ്ടി ആക്ടിന് കീഴിലുള്ള കേസുകള്‍ ഉയരുന്നു; ശിക്ഷിക്കപ്പെടുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം 

Mumbai | മുംബൈയില്‍ 15 നില കെട്ടിടത്തില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു

മുംബൈയില്‍(Mumbai) ബഹുനില കെട്ടിടത്തിന് തീപിടിച്ചു(Fire). രണ്ടു പേര്‍ മരിച്ചു(Death). 15 നിലകെട്ടിടത്തിന്റെ 14-ാം നിലിയിലാണ് തീപിടിച്ചത്. കാന്തിവാലിയിിലെ ഹന്‍സ ഹെറിറ്റേജ് എന്ന ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും പിന്നീട് മരിച്ചു.

ഏഴ് അഗ്‌നിരക്ഷാ സേനാ വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read-ഡൽഹിയിൽ മുസ്ലീം വ്യാപാരിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ; കേസെടുത്ത് പൊലീസ്

ശനിയാഴ്ച രാവിലെ അഹമ്മദ് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 11 കോവിഡ് രോഗികള്‍ മരിച്ചിരുന്നു. 17 പേരായിരുന്നു ഐസിയുവില്‍ ഉണ്ടായിരുന്നത്. വാര്‍ഡിലെ മറ്റുള്ളവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ ഡോ. രാജേന്ദ്ര ഭോസ്ലെ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

First published:

Tags: Diwali, Madhyapradesh, Pregnant Woman