നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ചട്ണിക്ക് രുചിയില്ല; മധ്യപ്രദേശില്‍ ചായക്കടക്കാരന്‍ ഭാര്യയെ അടിച്ചുകൊന്നു

    ചട്ണിക്ക് രുചിയില്ല; മധ്യപ്രദേശില്‍ ചായക്കടക്കാരന്‍ ഭാര്യയെ അടിച്ചുകൊന്നു

    ചട്ണിക്ക് രുചിയില്ലെന്നും ഇത് കൊടുത്താന്‍ കടയില്‍ ആളുകള്‍ വരില്ലെന്ന് പറഞ്ഞുകൊണ്ട് ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയായിരുന്നു.

    Murder

    Murder

    • Share this:
      ഭോപ്പാല്‍: ചട്ണിക്ക് രുചിയില്ലാത്തതിന്റെ പേരില്‍ ചായക്കടകാരന്‍ ഭാര്യയെ അടിച്ചുകൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവിലാണ്. ദതിയ സ്വദേശിയായ ആനന്ദ് ഗുപ്തയാണ് ഭാര്യ പ്രീതിയെ അടിച്ചു കൊലപ്പെടുത്തിയത്.

      ഹൈവയില്‍ ചായക്കട നടത്തുന്ന ആനന്ദ് ഗുപ്ത ഭാര്യയോട് പലഹാരങ്ങളും ചട്ണിയും ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രീതി ഉണ്ടാക്കിയ ചട്ണിക്ക് രുചിയില്ലെന്നും ഇത് കൊടുത്താന്‍ കടയില്‍ ആളുകള്‍ വരില്ലെന്ന് പറഞ്ഞുകൊണ്ട് ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയായിരുന്നു.

      ഗുപ്തയുടെ മാതാവ് തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ഭാര്യ പ്രീതിയെ ക്രൂരമായി മര്‍ദിക്കുകയായുമായിരുന്നു. സംഭവ സമയം ഇവരുടെ മക്കള്‍ ചായക്കടയിലായിരുന്നു. മര്‍ദനത്തിനൊടുവില്‍ പ്രീതി മരിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന പ്രീതിയെയാണ്. കൊലപാതകത്തിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

      'കാക്ക അനീഷിനെ കൊന്നത് ശല്യം സഹിക്ക വയ്യാതെ'; പിടിയിലായ യുവാക്കള്‍ പൊലീസിനോട്

      തിരുവനന്തപുരം: നരുവാമൂട്ടില്‍ കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടി കൊന്നത് ശല്യം സഹിക്കവയ്യാതെയെന്ന് പ്രതികളുടെ മൊഴി. അനീഷിന്റെ ബന്ധുക്കളടക്കം ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അഞ്ച് യുവാക്കളാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വര്‍ധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.

      കൊലപാതകം ഉള്‍പ്പെടെ 27 കേസുകളില്‍ പ്രതിയാണ് കാക്ക അനീഷ്. മൂന്ന് തവണ കാപ്പ ചുമത്തപ്പെട്ട ഇയാള്‍ രണ്ടാഴ്ച മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്. സ്ഥിരം ക്രിമിനലായ കാക്ക അനീഷിനെ ഞായറാഴ്ച രാവിലെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടപ്പോള്‍ പൊലീസ് ആദ്യം കരുതിയത് കുടിപ്പക കാരണം മറ്റേതെങ്കിലും ക്രിമിനല്‍ സംഘം കൊന്നതാവുമെന്നാണ്. എന്നാല്‍ അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ജിത്ത്, നന്ദു എന്നിവരാണു പ്രതികളെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. അഞ്ച് പേരും ഇതുവരെ ഒരു കേസില്‍ പോലും പ്രതിയാകാത്തവരാണ്. ഒരാള്‍ ബിരുദധാരിയും രണ്ട് പേര്‍ അനീഷിന്റെ ബന്ധുക്കളുമാണ്. എന്നിട്ടും കൊല നടത്തിയതിന് അവര്‍ പറഞ്ഞ കാരണങ്ങളും പൊലീസിനെ ഞെട്ടിച്ചു.

      അരയില്‍ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്. സ്ത്രീകളുള്ള വീട്ടില്‍ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുന്‍പ് ഒരു മരണവീട്ടില്‍ വച്ച് ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ഇതെല്ലാം ഇവരുടെ വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു.

      കൊല നടന്ന ശനിയാഴ്ച രാത്രി എട്ടരയോടെ ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് അഞ്ച് യുവാക്കളും ഇരിക്കുകയായിരുന്നു. പല ദിവസങ്ങളിലും കാക്ക അനീഷ് കിടന്നുറങ്ങുന്നതും ഇവിടെയാണ്. ഇവിടെ യുവാക്കളെ കണ്ടതോടെ മദ്യലഹരിയിലായിരുന്ന അനീഷ് അവരെ ചീത്തവിളിച്ചു. അതു കയ്യാങ്കളിയിലെത്തി. അനീഷ് കൈവശമുണ്ടായിരുന്ന കത്തി വീശിയതോടെ പ്രതികളിലൊരാളായ അരുണിന് പരിക്കേറ്റു. ഇതോടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയും അനീഷിന്റെ കത്തി പിടിച്ചുവാങ്ങിയ ശേഷം കുത്തുകയുമായിരുന്നു.

      കൊലയ്ക്കു ശേഷം പരിസരത്തെ കാട്ടിലേക്ക് ഒളിവില്‍ പോയ പ്രതികളെ റൂറല്‍ എസ് പി പി കെ മധുവിന്റെയും കാട്ടക്കട ഡിവൈ എസ് പി കെ എസ് പ്രശാന്ത്, നെടുമങ്ങാട് ഡിവൈ എസ് പി എം അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
      Published by:Jayesh Krishnan
      First published:
      )}