നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പോലീസ് ഉദ്യോഗസ്ഥയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ഭര്‍ത്താവ് കൊലപ്പെടുത്തി

    പോലീസ് ഉദ്യോഗസ്ഥയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ഭര്‍ത്താവ് കൊലപ്പെടുത്തി

    ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ചെന്നൈ : തമിഴ്‌നാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ബെല്‍റ്റ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വിരുദനഗര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭര്‍ത്താവ് വിഘ്‌നേഷ്(35) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

      ഭര്‍ത്താവ് വിഘ്‌നേഷിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറാണ് വിഘ്‌നേഷ്. എട്ട് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് നാല് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനുമുണ്ട്.

      അടുത്തിടെ മധുരയിലേക്ക് താമസം മാറാന്‍ വിഘ്‌നേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മദുരയിലാണ് പോകാന്‍ ഭാമുപ്രിയ തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ദമ്പതിമാര്‍ പലതവണ വഴക്കിടുകയും ചെയ്തിരുന്നു. വിരുദനഗറിലെ കുളരക്കരൈയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

      വെള്ളിയാഴ്ച രാത്രി താമസം മാറുന്നതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കിട്ടിരുന്നു. ഇതിനിടെയാണ് വിഘ്‌നേഷ് ഭാര്യയെ ബെല്‍റ്റ് കഴുത്തില്‍മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ പോലീസ് പിടികൂടി.

      'മകൻ ആത്മഹത്യ ചെയ്യാൻ വിഷം വാങ്ങിയത് ഓൺലൈൻ വഴി'; ഇ-കൊമേഴ്സ് സ്ഥാപനത്തിനെതിരെ പരാതിയുമായി പിതാവ്

      മകൻ ആത്മഹത്യ ചെയ്യാൻ വിഷം വാങ്ങിയത് ഓൺലൈൻ ഷോപ്പിങ് മുഖേനയാണെന്ന പരാതിയുമായി പിതാവ് രംഗത്തെത്തിത. മധ്യപ്രദേശിലെ ഇൻഡോറിലാണ് 18 വയസുള്ള മകൻ ആദിത്യ ആണ് ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് വഴി വാങ്ങിയ വിഷം കുടിച്ച് ആത്മഹത്യ ചെയ്തതെന്ന് പിതാവ് ആരോപിക്കുന്നു. ഈ സംഭവത്തിൽ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ ആൺകുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകി, പഴം കച്ചവടക്കാരനായ രഞ്ജിത് വർമയാണ് മകന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് തന്റെ മകൻ ആദിത്യ വാങ്ങിയ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി രഞ്ജിത് വർമ്മ പരാതിയിൽ പറയുന്നു. ഛത്രിപുര പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ജൂലൈ 29 ന് കുട്ടി വിഷം കഴിക്കുകയും അടുത്ത ദിവസം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു.

      ആവശ്യമായ രേഖകൾ പരിശോധിക്കാതെ ഇ-കൊമേഴ്‌സ് കമ്പനി തന്റെ മകന് നിയമവിരുദ്ധമായി വിഷ പദാർത്ഥം നൽകിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. പരാതിയിൽ പോലീസ് കേസെടുത്തതായി ഛത്രിപുര പോലീസ് സ്റ്റേഷൻ ഇൻചാർജ് പവൻ സിംഗാൾ പിടിഐയോട് പറഞ്ഞു.

      ഈ സംഭവത്തിൽ വിശദീകരണം തേടി തങ്ങൾ ഇ കൊമേഴ്സ് കമ്പനിക്ക് ഒരു നോട്ടീസ് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. അവരുടെ മറുപടി ലഭിച്ചുകഴിഞ്ഞാൽ, അനുയോജ്യമായ നിയമ നടപടികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

      അതേസമയം, വിഷ പദാർത്ഥം കമ്പനി നൽകിയിരുന്നില്ലെങ്കിൽ, മകൻ ജീവനോടെ ഉണ്ടായിരുന്നേക്കാമെന്ന് രഞ്ജിത്ത് വർമ ​​പറഞ്ഞു. കമ്പനിക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വിഷ പദാർത്ഥങ്ങളുടെ വിതരണം അവസാനിപ്പിക്കണം, കൂടാതെ മറ്റൊരു പിതാവിനും തന്റെ മകനെ ഈ രീതിയിൽ നഷ്ടപ്പെടേണ്ടി വരരുതെന്നും അദ്ദേഹം പറഞ്ഞു. ചില സാമ്പത്തിക വിഷയങ്ങളെ തുടർന്നാണ് മകൻ സമ്മർദ്ദത്തിലായിരുന്നതെന്ന് രഞ്ജിത്ത് വർമ ​​പറഞ്ഞു.
      Published by:Jayesh Krishnan
      First published:
      )}