ലഖ്നൗ: ചികിത്സയ്ക്കായി മന്ത്രവാദിയുടെ അടുത്തെത്തിച്ച ഒരു വയസ്സുകാരന് കൊല്ലപ്പെട്ടു. ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് പല്ല് അടിച്ചു തകര്‍ക്കുകയും കുഞ്ഞിനെ തറയിലെറിയുകയുമായിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ ധാക്കര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.
അസുഖബാധിതനായ ഒരു വയസ്സുകാരനെയും കൊണ്ടാണ് ദമ്പതികൾ വ്യാഴാഴ്ച രാത്രി മന്ത്രവാദിയുടെ അടുത്തെത്തിയത്. കുട്ടിയുടെ ഏതാനും പല്ലുകള്‍ വൈദ്യന് അടിച്ചുതകര്‍ക്കുകയും കുട്ടിയെ നിലത്തേക്കെറിയുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ബോധം നഷ്ടമായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെച്ച് കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ മൃതദേഹവുമായി കുടുംബം പോലീസ് സ്റ്റേഷനിലെത്തി മന്ത്രവാദിക്കെതിരേ പരാതി കൊടുത്തു. പരാതിയെ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.