നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കുത്തിയത് ഐപിഎല്ലോ ആടോ അതോ പണത്തർക്കമോ? രണ്ടു പേർ കുത്തേറ്റ് ആശുപത്രിയിൽ

  കുത്തിയത് ഐപിഎല്ലോ ആടോ അതോ പണത്തർക്കമോ? രണ്ടു പേർ കുത്തേറ്റ് ആശുപത്രിയിൽ

  ആടിനെ വണ്ടിയില്‍ നിന്ന് ഇറക്കുമ്പോള്‍ കുത്തേറ്റു എന്നാണ് ഇവര്‍ ഡോക്ടറോട് പറഞ്ഞത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൊടുപുഴ: കൂട്ടുകാർ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസല്‍, അന്‍സല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതുമായി ബന്ധപ്പെട്ട് ദീപക് എന്നൊരാൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നതായി തൊടുപുഴ പൊലീസ് ന്യൂസ് 18 നോട് പറഞ്ഞു. ഇയാൾ കീഴടങ്ങി എന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു.

   പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. ഫൈസല്‍, അന്‍സല്‍ ദീപക് ഇവർ ഐപിഎൽ കാണുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവർ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ആടിനെ വണ്ടിയില്‍ നിന്ന് ഇറക്കുമ്പോള്‍ കുത്തേറ്റു എന്നാണ് ഇവര്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ മുറിവിന്റെ ആഴം കണ്ടതോടെ ഡോക്ടര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ തിരക്കി. അതോടെയാണ് ഇവര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് ഇരുവർക്കും കുത്തേറ്റതെന്ന് വ്യക്തമായത്.

   ഐപിഎല്ലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നായിരുന്നു സൂചന. എന്നാല്‍ ഇവർ തമ്മിൽ ഉണ്ടായിരുന്നു സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കത്തിനിടെയാണ് അക്രമം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

   ഫൈസലിന് എതിരേ വീടുകയറി ആക്രമണം ഉൾപ്പെടെ കേസുകൾ തൊടുപുഴ പൊലീസ് സ്റേഷനിൽ ഉണ്ട്. അടിവയറിന് കുത്തേറ്റ ഫൈസലിന്റെ നില ഗുരുതരമായിരുന്നു. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടതായാണ് വിവരം. അന്‍സലിന്റെ കണ്‍പുരികത്തിലാണ് കുത്തേറ്റത്.

   മകന്റെ ഓണ്‍ലൈന്‍ പഠനത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോ പങ്കുവെച്ച അച്ഛൻ അറസ്റ്റില്‍

   മകന്റെ ഓണ്‍ലൈന്‍ പഠന ആവശ്യത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ പങ്കുവെച്ച പിതാവ് അറസ്റ്റിലായി. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ആവഡി സ്വദേശിയായ 39 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

   ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകന്റെ ഓണ്‍ലൈന്‍ പഠനത്തിനായി ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പിലാണ് അച്ഛൻ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചത്. ഓൺലൈൻ പഠനത്തിനായി സ്‌കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ആറാംക്ലാസുകാരന്റെ പിതാവിന്റെ നമ്പറില്‍നിന്ന് തുടരെ തുടരെ അശ്ലീലവീഡിയോകള്‍ ഗ്രൂപ്പിലേക്ക് പങ്കുവെക്കപ്പെടുകയായിരുന്നു. ഇതോടെ മറ്റുരക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആവഡി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

   അതേസമയം, അശ്ലീല വീഡിയോകള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രതിയുടെ മൊഴി. ആ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ അയക്കാന്‍ ഉദ്ദേശിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}