കണ്ണ് ചൂഴ്ന്നെടുത്ത നിലയിൽ യുവതിയുടെ മൃതദേഹം; സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമെന്ന് ബന്ധുക്കൾ

ബന്ധുക്കളുടെ പരാതിയിൽ യുവതിയുടെ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

News18 Malayalam | news18-malayalam
Updated: October 13, 2020, 5:57 PM IST
കണ്ണ് ചൂഴ്ന്നെടുത്ത നിലയിൽ യുവതിയുടെ മൃതദേഹം; സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമെന്ന് ബന്ധുക്കൾ
Representative Image.
  • Share this:
യുപി: ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ കണ്ണ് ചൂഴ്ന്നെടുത്ത നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബന്ദ ജില്ലയിലെ ബാദുഷ ടൗണിന് സമീപമുള്ള യുവതിയുടെ വീടിന് സമീപത്തുള്ള പാടത്താണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പീഡിപ്പിച്ച് കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

യുവതിയുടെ ഭർത്താവിനും മാതാവിനുമെതിരെയാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. സുനിത എന്നാണ് കൊല്ലപ്പെട്ട സ്ത്രീയുടെ പേര്. വിവസ്ത്രയാക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുപ്പിലും കഴുത്തിലും പരിക്കേറ്റ പാടുകളുണ്ട്.

മൃതദേഹത്തിന് സമീപത്തു നിന്നും യുവതിയുടേതെന്ന് കരുതുന്ന ചെരുപ്പും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി. മദ്യക്കുപ്പിയും സമീപത്തുണ്ടായിരുന്നു. കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

You may also like:പ്രണയാഭ്യർത്ഥന നിരസിച്ചു; ആന്ധ്രപ്രദേശിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു

ബന്ധുക്കളുടെ പരാതിയിൽ യുവതിയുടെ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. വർഷങ്ങളായി സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുകയായിരുന്നുവെന്ന് അയൽവാസികളും ആരോപിക്കുന്നു.

You may also like:വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം; ഉപാധികളോടെ ജാമ്യം ലഭിച്ചത് ഐ.ടി ആക്ട് പ്രകാരമുള്ള കേസിൽ

2015 ൽ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നുയ ജനിച്ചത് പെൺകുഞ്ഞായതിന്റെ പേരിലും ഭർതൃവീട്ടുകാരിൽ നിന്നും യുവതി നിരന്തരം പീഡനം നേരിട്ടിരുന്നതായും പരാതിയിൽ പറയുന്നു. കൃത്യം നടക്കുന്നതിന്റെ തലേദിവസം സുനിതയുടെ ഭർത്താവിനെ മദ്യപിച്ച നിലയിൽ കണ്ടതായും ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചു.

യുവതിയുടെ അമ്മയുടെ പരാതിയിൽ സ്ത്രീധനപീഡന നിരോധന നിയമപ്രകാരവും കൊലപാതകത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം, സുനിതയുടെ ഭർത്താവ് രണ്ട് ദിവസമായി ഗ്രാമത്തിൽ ഇല്ലെന്നാണ് ഇയാളുടെ അമ്മ പൊലീസിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ ലോക്ക്ഡൗണിന് ശേഷം ഇയാൾ ജോലിക്ക് പോയിരുന്നില്ലെന്ന് ഗ്രമവാസികൾ പറയുന്നു. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആണ്.
Published by: Naseeba TC
First published: October 13, 2020, 5:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading