നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബിലീവേഴ്‌സ് ച​ര്‍​ച്ച്‌ സ്ഥാപനങ്ങളിൽ റെയ്ഡ് തുടരുന്നു; ര​ണ്ട് ദി​വ​സമായി ന​ട​ന്ന റെ​യ്ഡി​ല്‍ പിടിച്ചെടുത്തത് 15 കോടിയോളം രൂ​പ

  ബിലീവേഴ്‌സ് ച​ര്‍​ച്ച്‌ സ്ഥാപനങ്ങളിൽ റെയ്ഡ് തുടരുന്നു; ര​ണ്ട് ദി​വ​സമായി ന​ട​ന്ന റെ​യ്ഡി​ല്‍ പിടിച്ചെടുത്തത് 15 കോടിയോളം രൂ​പ

  ര​ണ്ട് ദി​വ​സമായി ന​ട​ന്ന റെ​യ്ഡി​ല്‍ ആ​കെ പ​തി​നഞ്ച് കോടിയോളം രൂ​പ ക​ണ്ടെ​ത്തി​യ​തായാണ് വിവരം.

  Believers Church

  Believers Church

  • Last Updated :
  • Share this:
   തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ച്‌ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​രു​ന്നു. ര​ണ്ടു ​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ല്‍​ വ​ന്‍ സാ​മ്പ​ത്തി​ക​ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​താ​യാ​ണ് സൂ​ച​ന.

   വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഏ​ഴ് കോ​ടി രൂ​പ​ കൂ​ടി പി​ടി​കൂ​ടി. ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ തി​രു​വ​ല്ല യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോം​പൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത കാ​റി​ല്‍ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ക്കൗ​ണ്ട​ന്‍റി​ന്‍റേ​താ​ണ് കാ​ര്‍. ഇ​തോ​ടെ ര​ണ്ട് ദി​വ​സമായി ന​ട​ന്ന റെ​യ്ഡി​ല്‍ ആ​കെ പ​തി​നഞ്ച് കോടിയോളം രൂ​പ ക​ണ്ടെ​ത്തി​യ​തായാണ് വിവരം.

   Also read ബിലീവേഴ്‌സ് ചര്‍ച്ച്‌ ആസ്ഥാനത്ത് ആദായനികുതി വകുപ്പ് റെയ്ഡ്; കാറിന്‍റെ ഡിക്കിയിൽ നിന്നും അരക്കോടിയിലധികം രൂപ പിടിച്ചെ‌ടുത്തു

   കോ​ടി​ക​ണ​ക്കി​നു രൂ​പ​യു​ടെ വി​ദേ​ശ സ​ഹാ​യം ബി​ലീ​വേ​ഴ്സ ച​ര്‍​ച്ചി​നു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ന്‍റെ വി​നി​യോ​ഗ​ത്തി​ല്‍ വി​ദേ​ശ​നാ​ണ​യ വി​നി​മ​യ ച​ട്ടം ലം​ഘി​ച്ച​താ​യും ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ്ടെ​ത്തി. ചാരിറ്റിക്കായി ലഭിക്കുന്ന പണം അതിന് തന്നെ ചെലവാക്കണമെന്നിരിക്കെ മറ്റ് ബിസിനസ് കാര്യങ്ങൾക്കായി പണം ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

   വി​ദേ​ശ​ത്തു​നി​ന്ന് പ്ര​വ​ഹി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് പ​ണം റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലും വി​നി​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ച്ച 6000 കോ​ടി രൂ​പ​യു​ടെ വി​വ​ര​ങ്ങ​ള്‍ ആ​ദാ​യ​നി​കു​തി​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
   Published by:user_49
   First published:
   )}